ad
Deshabhimani

58 ലക്ഷത്തിന്റെ സ്കാനിങ് മെഷീൻ ഉപയോഗശൂന്യം

എന്ന് വരും ഡോക്ടര്‍?

halth

എ ഐ ചിത്രം

വെബ് ഡെസ്ക്

Published on Sep 23, 2026, 02:21 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട് നഗരമധ്യത്തിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ആരോഗ്യ സേവനങ്ങൾ ചോദ്യ ചിഹ്നമാകുന്നു. കോട്ടപ്പറന്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ശോച്യാവസ്ഥയിൽ ഇരകളാകുന്നത് നിരവധി സ്ത്രീകളും കുട്ടികളും. അതിനൂതന സ്കാനിങ് മെഷീൻ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാൻ ഡോക്ടർ ഇല്ലാത്തതിന്റെ പേരിൽ സ്വകാര്യസ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് പോകേണ്ട സ്ഥിതിയാണ് സാധാരണക്കാര്‍ക്ക്. മൂന്നുമാസം കൂടുമ്പോൾ ഗർഭിണികളെ നിർബന്ധമായും വിധേയമാക്കേണ്ട സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്കാണ് 58,94,001 രൂപ വിലയുള്ള മെഷീൻ ഉപയോഗിക്കാറ്. ആശുപത്രിയിൽ റേഡിയോ ഡയഗ്നോസ്റ്റിക് ഡോക്ടറുടെ തസ്കിക ഒഴിഞ്ഞുകിടക്കുകയാണ്. മെഷീൻ സ്ഥാപിച്ചിട്ടും പ്രവര്‍ത്തിപ്പിക്കാനുള്ള ഡോക്ടറില്ലാത്തതിനാൽ പ്രയോജനം ആര്‍ക്കും ലഭിച്ചില്ല. ആശുപത്രി അധികൃതരുമായി പ്രത്യേക കരാറുള്ള തൊട്ടടുത്ത സ്വകാര്യ സ്കാനിങ് സെന്ററുകളെയാണ്‌ ഇപ്പോൾ രോഗികൾ ആശ്രയിക്കുന്നത്‌. ആശുപത്രിയിലെ നിശ്ചിത ഫോറം വഴി രോഗികളെ സ്വകാര്യകേന്ദ്രങ്ങളിലേക്ക് അയക്കുകയും സ്വകാര്യ സ്ഥാപനം ഫോറം വഴി ബിൽ തുക കൈപ്പറ്റുന്നതുമാണ് നിലവിലെ രീതി. ഗർഭിണികൾക്ക് സൗജന്യ ചികിത്സയ്ക്കുള്ള ജെഎസ്എസ്-കെ (ജനനി ശിശു സുരക്ഷ കാര്യക്രമം), കെഎഎസ്‌പി (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) ഫണ്ടുകളിൽനിന്നാണ് ഈ തുക സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിവരുന്നത്. അതേസമയം, സ്കാനിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ ഡോക്ടറെ നിയമിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അരക്കോടി മുടക്കി സ്ഥാപിച്ച മെഷീൻ പ്രവർത്തിപ്പിക്കാത്തത് സ്വകാര്യ സ്കാനിങ് സ്ഥാപനങ്ങൾക്ക് ലക്ഷങ്ങൾ ലാഭമുണ്ടാക്കാനുള്ള അവസരമായി മാറുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home