ad
Deshabhimani

അൽഷിമേഴ്‌സ് ദിനം ആചരിച്ചു

ഓർമക്കൂട്ടിൽ മരുന്നുകൂടൊരുക്കി ഹോമിയോ ആശുപത്രി

as
വെബ് ഡെസ്ക്

Published on Sep 23, 2026, 02:23 AM | 1 min read

ചേർത്തല

നഗരസഭയും ഗവ. ഹോമിയോ ആശുപത്രിയും ചേർന്ന്‌ ഓർമക്കൂട്ട് പദ്ധതിയിൽ ലോക അൽഷിമേഴ്‌സ് ദിനം ആചരിച്ചു. മറവിരോഗികളും കൂട്ടിരിപ്പുകാരും ചേർന്ന് മരുന്നുകൂട്‌ നിർമിച്ചു. ആർദ്ര ബഡ്‌സ്‌ സ്‌കൂൾ അധ്യാപിക എൽ രശ്‌മിമോൾ മരുന്നുകൂട് നിർമാണ പരിശീലനവും ഡോ. വി എസ്‌ സ്‌നേഹ ബ്രെയിൻ ജിം പരിശീലനവും നയിച്ചു. കെഎസ്ഐഡി സ്‌മൃതിപഥം–ഓർമത്തോണി പദ്ധതി സോഷ്യൽ വർക്കർ ഒ പി സുരേഷ്‌കുമാർ ക്ലാസെടുത്തു. ​ പി പ്രസാദ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നഗരസഭ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി അധ്യക്ഷയായി. പ്രോജക്‌ട്‌ കോ–-ഓർഡിനേറ്റർ ഡോ. സി എസ്‌ റിഫ്‌ന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിഎംഒ ഇൻ ചാർജ് ഡോ. എം ഷീജ മുഖ്യപ്രഭാഷണം നടത്തി. മെമ്മറി ചലഞ്ച്, കൈയക്ഷര മത്സരങ്ങളിൽ വിജയികൾക്ക് സമ്മാനംനൽകി. സി ജോസി ജോസഫ്, ജെ ലക്ഷ്‌മി, വി എസ്‌ സ്‌നേഹ എന്നിവരെ ആദരിച്ചു. ഫാർമസിസ്റ്റ് അരവിന്ദ് കലാപരിപാടികൾ അവതരിപ്പിച്ചു. ​നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ബീന അജി, സ്ഥിരംസമിതി അധ്യക്ഷൻ എസ്‌ സനീഷ്, ക‍ൗൺസിലർമാരായ കെ സി ആന്റണി, വി എ സുരേഷ്‌കുമാർ, ടെസി ബോണി, നഗരസഭ സെക്രട്ടറി ടി കെ സുജിത്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ കെ മനു, സിഡിഎസ് അധ്യക്ഷ അഡ്വ. പി ജ്യോതിമോൾ, ആർഎംഒ ഡോ. ശ്രീജിനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home