ഓറിയന്റേഷൻ ക്ലാസ്

ഹരിപ്പാട്
നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജിൽ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കായി ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം ഓറിയന്റേഷൻ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ് വേണു അധ്യക്ഷനായി. കെ–-ഡിസ്ക് ടാലന്റ് ക്യൂറേഷൻ എക്സിക്യൂട്ടീവ് ആർ എൽ അനുകൃഷ്ണൻ ക്ലാസെടുത്തു. ഡിഡബ്ല്യുഎംഎസ് പോർട്ടലിന്റെ സേവനങ്ങൾ, എ ഐ അധിഷ്ഠിത കരിയർ ഇൻക്ലിനേഷൻ സർവേ, റോബോട്ടിക് ഇന്റർവ്യൂ, തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്ന പ്രൊഫൈൽ വികസനം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഐക്യൂഎസി കോ–ഓർഡിനേറ്റർ ഡോ. അശ്വതി, കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെൽ കൺവീനർ ഡോ. ദിവ്യ എസ് രാജൻ, വിദ്യാർഥി പ്രതിനിധി എ ദർശന എന്നിവർ സംസാരിച്ചു.










0 comments