വികസന മുന്നേറ്റ ജാഥ
അരൂരിൽ സംഘാടകസമിതിയായി

എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ അരൂർ മണ്ഡലം സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയെ വരവേൽക്കാൻ അരൂർ മണ്ഡലം സംഘാടകസമിതി രൂപീകരിച്ചു. ഫെബ്രുവരി ഏഴിന് രാവിലെ 10ന് മാക്കേകടവിലാണ് സ്വീകരണം. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്‌തു. എം കെ ഉത്തമൻ അധ്യക്ഷനായി. ബി വിനോദ് സ്വാഗതംപറഞ്ഞു. മനു സി പുളിക്കൽ, എൻ പി ഷിബു, പി കെ സാബു, കെ ബാബുലാൽ, പി എം അജിത്‌കുമാർ, ആസിഫ് അലി, എം എം സലിം, വി ആർ രജിത, കെ ജെ ജിസ്‌മി, രാജേഷ് വിവേകാനന്ദ, കവിത സജീവ് എന്നിവർ സംസാരിച്ചു. ഭാരരവാഹികൾ: എം കെ ഉത്തമൻ(ചെയർമാൻ), പി കെ സാബു(ജനറൽ കൺവീനർ).










0 comments