ad
Deshabhimani

സംഘാടകസമിതി രൂപീകരിച്ചു

കർഷകസംഘം കുട്ടനാട് ഏരിയ സംഘാടകസമിതി രൂപീകരണയോഗം 
ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു

കർഷകസംഘം കുട്ടനാട് ഏരിയ സംഘാടകസമിതി രൂപീകരണയോഗം 
ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 01:43 AM | 1 min read

മങ്കൊമ്പ്

കേരള കർഷകസംഘം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ കുട്ടനാട് ഏരിയ സംഘാടകസമിതി രൂപീകരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു. ആർ അനിൽകുമാർ അധ്യക്ഷനായി. പി വി രാമഭദ്രൻ, ഡി സലിംകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി പി ബ്രീവൻ (ചെയർമാൻ), ആർ അനിൽകുമാർ, ജോസ് തോമസ്, രതീഷ് പി ഉത്തമൻ, എ ആർ രഞ്‌ജിത്ത്, എം വി പ്രിയ, രാജ്മോൻ (വൈസ്‌പ്രസിന്റ്‌) പ്രസാദ് ബാലകൃഷ്‌ണൻ (കൺവീനർ), പി വി രാമഭദ്രൻ, ബിനോജ് കുര്യൻ, അനിത അനിൽകുമാർ, ബിന്ദു ശ്രീകുമാർ, പി ജി അശോക്‌കുമാർ (ജോയിന്റ് കൺവീനർ ). മാന്നാർ 
ഏരിയ പ്രവർത്തകയോഗവും സംഘാടകസമിതി രൂപീകരണവും സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ ടി വി അനിൽകുമാർ അധ്യക്ഷനായി. സെക്രട്ടറി കെ പ്രശാന്ത്കുമാർ, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വത്സല മോഹൻ, പുഷ്‌പലത മധു, സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, സുരേഷ് മത്തായി, കെ എം അശോകൻ, കെ നാരായണപിള്ള, ജി മോഹനൻ, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. 3000 പേരെ കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിക്കും. ഭാരവാഹികൾ: പി എൻ ശെൽവരാജൻ (ചെയർമാൻ), കെ പ്രശാന്ത്കുമാർ (കൺവീനർ). ചെങ്ങന്നൂർ ഏരിയ പ്രവർത്തകയോഗവും സംഘാടകസമിതി രൂപീകരണവും കിസാൻ സഭ കേന്ദ്ര സമിതിയംഗം പി എം ഇസ്‌മയിൽ ഉദ്ഘാടനംചെയ്‌തു. സി വി സാറാമ്മ സ്‌മാരക ഹാളിൽ നടന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ് ടി കെ സുഭാഷ് അധ്യക്ഷനായി. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വത്സല മോഹൻ, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, കർഷകസംഘം ഏരിയ സെക്രട്ടറി ബി ബാബു, മഞ്‌ജുളാദേവി, എ മധു ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ശശികുമാർ (ചെയർമാൻ), ബി ബാബു (ജനറൽ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home