ഒരാഴ്‌ച ജനകീയ ആഘോഷം
പെരുന്പളം പാലം ഉദ്‌ഘാടനത്തിന് സംഘാടകസമിതിയായി

പെരുമ്പളം പാലം ഉദ്‌ഘാടന സംഘാടകസമിതി രൂപീകരണയോഗം ദലീമ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
പെരുന്പളം പാലം ഉദ്‌ഘാടന പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു. ഒരാഴ്‌ചത്തെ ആഘോഷം സംഘടിപ്പിക്കാൻ തീരുമാനിച്ചു. നാടിന്റെ ചിരകാല സ്വപ്‌നം യാഥാർഥ്യമാകുന്പോൾ ജനകീയ ഉത്സവമായി വരവേൽക്കാനാണ് തീരുമാനം. അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിക്കും. മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ മന്ത്രിമാർ പങ്കെടുക്കും. പെരുന്പളം പ്രസാദം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ദലീമ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് സി ആർ ഗിരീഷ് പരിപാടി വിശദീകരിച്ചു. കിഫ്‌ബി എക്‌സിക്യൂട്ടിവ് എൻജിനിയർ ദീപ, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വിവേകാനന്ദ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ഡി സജീവ്, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബിനിത പ്രമോദ്, വി പി ഷേർളി, ടി എം അജയകുമാർ, എൻ ആർ ബാബുരാജ്, ഫാ. ജിജു, ബി വിനോദ്, പി ജി മുരളീധരൻ എന്നിവർ സംസാരിച്ചു. 1001 അംഗ ജനറൽ കമ്മിറ്റിയും 301 അംഗ എക്‌സിക്യൂട്ടീവും രൂപീകരിച്ചു. ഭാരവാഹികൾ: എ എം ആരിഫ്(ചെയർമാൻ), സി ആർ ഗിരീഷ്(വൈസ് ചെയർമാൻ), ദലീമ എംഎൽഎ(കൺവീനർ), വി ആർ രജിത(ജോ. കൺവീനർ).









0 comments