ad
Deshabhimani

"ഒന്നായി പാടാം’ പദ്ധതിക്ക് തുടക്കം

Let's Sing Together

പല്ലാരിമംഗലം കൊക്കാട്ട് ജി കൃഷ്ണപിള്ള ഗ്രന്ഥശാല ആരംഭിച്ച "ഒന്നായി പാടാം" പദ്ധതി സാഹിത്യകാരൻ 
ബെന്യാമിൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 10, 2026, 01:27 AM | 1 min read

മാവേലിക്കര

ഒന്നിച്ചിരുന്ന് സംസാരിക്കാനും പാടാനും അവസരം ഒരുക്കുന്ന, "ഒന്നായി പാടാം’ പദ്ധതിക്ക് തുടക്കമിട്ട് തെക്കേക്കര പല്ലാരിമംഗലം കൊക്കാട്ട് ജി കൃഷ്ണപിള്ള ഗ്രന്ഥശാല. എല്ലാ മാസവും ഏതെങ്കിലും ഒരു ദിവസം എല്ലാവർക്കും ഒത്തുചേരാൻ കഴിയുന്ന പദ്ധതി സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ കെ മധുസൂദനൻ അധ്യക്ഷനായി. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയ വിനോദ് മുഖ്യപ്രഭാഷണം നടത്തി. ബിന്ദു, പ്രഭ രാജേഷ്, പ്രൊഫ. ടി എം സുകുമാര ബാബു, ഗോപകുമാർ വാത്തികുളം, ശ്രീകുമാർ ഓലകെട്ടി, ബീന ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഐസക് ഡാനിയൽ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച അച്യുതൻ ചാങ്കൂർ, പങ്കജാക്ഷി, അനിൽ ശ്രീരംഗം, വിജയകുമാർ, എ ശശിധരമേനോൻ, ശിവൻപിള്ള, പങ്കജാക്ഷിയമ്മ, ജാനകി, ജി മധുസൂദനൻ നായർ, എം വി സുശീലൻ, രാജേന്ദ്രപ്രസാദ്, വസന്തകുമാരി, സരളകുമാരി, ജി തങ്കച്ചൻ, ശിവരാമപിള്ള, മാവേലിക്കര ബാലചന്ദ്രൻ, ഗീത വാസുദേവൻ, വിജയചന്ദ്രൻ എന്നിവരെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home