ad
Deshabhimani

വിവിധയിടങ്ങളില്‍ ഓണച്ചന്ത തുടങ്ങി

പത്തിയൂർ കൃഷിഭവന്‍ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത് ഉദ്ഘാടനംചെയ്യുന്നു

പത്തിയൂർ കൃഷിഭവന്‍ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 12:17 AM | 1 min read

കാർത്തികപ്പള്ളി

മുതുകുളം കൃഷിഭവനിൽ ഓണസമൃദ്ധി കർഷകച്ചന്ത തുടങ്ങി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് ഷീജ ഉദ്ഘാടനം ചെയ്തു. പ്രകാശ് ആലക്കോട്ട് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ കെ എസ് അജിത്ത് കുമാർ, രഹിനാ മംഗളൻ, കൃഷി ഓഫീസർ ആതിര എം നായർ തുടങ്ങിയവർ സംസാരിച്ചു. ചിങ്ങോലി കൃഷിഭവന്‍ നേതൃത്വത്തിൽ പോസ്‌റ്റോഫീസിന് സമീപം ഓണസമൃദ്ധി കർഷകച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എ കെ കാർത്തിക അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളിദേവി ആദ്യവിൽപ്പന നടത്തി. ജി സജിനി, എ എം നൗഷാദ്, വിനോദ് കുമാർ, വി. ഷുക്കൂർ, ശശാങ്കൻ, എസ് ശ്രീലേഖ എന്നിവർ സംസാരിച്ചു. ഹരിപ്പാട് നഗരസഭ കൃഷിഭവൻ കർഷക ഓണച്ചന്ത നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എം ബി അനിൽമിത്ര ഉദ്‌ഘാടനംചെയ്‌തു. നിർമലകുമാരി അധ്യക്ഷയായി. മുനിസിപ്പൽ കൗൺസിലർമാരായ സജു കെ ജോയി, ലേഖ അജിത്, കെ വൈ പ്രേംജിത്ത്, കൃഷി ഓഫീസർ ആര്യ കൃഷ്ണൻ, ഈപ്പൻ ജോൺ, കൃഷ്ണൻ വെട്ടുവേനി, ബിജു എന്നിവർ സംസാരിച്ചു. കായംകുളം ഓണ സമൃദ്ധി 2026 കർഷകചന്ത പത്തിയൂർ കൃഷിഭവനിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി ആർ സുലേഖ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാ സാംജിത്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ സുകുമാരൻ, ജി ഹരികുമാർ, പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പത്തിയൂർ, ദീപക്ക് എരുവ, കൃഷി ഓഫീസർ ഡോ. ദീപാ ആർ ചന്ദ്രൻ, സീനിയർ കൃഷി അസി. എ എൻ സുസ്മിത എന്നിവർ സംസാരിച്ചു. 25 വരെ ചന്ത പ്രവർത്തിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home