വെള്ളക്കെട്ട് ഒഴിയാതെ നാട്
പൂക്കളം ഒരുക്കാനാകാതെ കുഞ്ഞുമനസ്സുകൾ

വടയാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഒരു മാസത്തോളമായി വെള്ളക്കെട്ടിനിരയായ വീടുകൾ
തലയോലപ്പറമ്പ് തിരുവോണത്തിന് ദിവസങ്ങൾ ശേഷിക്കേ മുറ്റത്ത് പൂക്കളം ഒരുക്കാൻ കഴിയാനാവാത്ത കുഞ്ഞുമനസ്സുകളുടെ ആധി. ആ ആധി വലിയ മനസ്സുകളിലേക്ക് പടരുന്പോൾ പ്രളയജലം കെട്ടിക്കിടക്കുംപോലെ വീട്ടിലും പരിസരത്തും ആ ആദിയും തളംകെട്ടും. ആ ആദിയിൽ വെന്തുരുകുകയാണ് തലയോലപ്പറമ്പ് വടയാറിലും കല്ലറ മുണ്ടാറിലും ഉൾപ്രദേശങ്ങൾ. ഇനിയും വീടുകളും പരിസരങ്ങളും മുറ്റങ്ങളിൽനിന്ന് ഇനിയും വെള്ളമിറങ്ങിയിട്ടില്ല. പൂക്കളങ്ങൾ കൊണ്ട് തിരുമുറ്റങ്ങൾ അണിയിച്ചൊരുക്കുവാൻ ഈ വീടുകളിലെ കുട്ടികൾ കൊതിക്കുന്നുണ്ടെങ്കിലും സഫലമാകുമെന്ന പ്രതീക്ഷയില്ല. ആഗസ്‌ത് മാസത്തിലെ ആദ്യ ദിവസങ്ങളിൽ കയറിയ വെള്ളം ഇനിയും ഇറങ്ങിയില്ല. വടയാറിലെ പന്ത്രണ്ടിൽ, മനക്കച്ചിറ, കല്ലറ മുണ്ടാർ പ്രദേശങ്ങളിലെ തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെട്ടതാണ് ഓണദിനങ്ങളെ ദുരിതത്തിലാക്കിയത്. ഏറെക്കാലത്തെ അധ്വാനം കൊണ്ട് നിർമിച്ച പുതിയ വീടുകൾ പോലും കുറച്ചുവർഷങ്ങൾക്കുശേഷം താഴ്‌ന്ന് വാസയോഗ്യമല്ലാതായി. ഒട്ടേറെപേർ വീട് ഉപേക്ഷിച്ചുപോയി. ചെറുകിട കൃഷിക്കാരും ക്ഷീര കർഷകരും കർഷകത്തൊഴിലാളികളും മറ്റ് ജീവിതമാർഗങ്ങൾ കണ്ടെത്താൻ സാധിക്കാത്തത് കാരണം പ്രദേശത്ത് തുടരാൻ നിർബന്ധിതരായി. പന്ത്രണ്ടിൽ, മുണ്ടോടി, മനക്കച്ചിറ ഭാഗങ്ങളിൽ നിന്നും അറുവംങ്കേരി, തെക്കേകരി, മനക്കേകരി, തെക്കേ പുതുശേരി, എസ്എൻവി ബ്ലോക്കുകളിൽ നിന്നും കരിയാറിലേക്കുള്ള ഉൾതോടുകളിലെ പായലും ചവറും ചെളിയും നീക്കി നീരൊഴുക്ക് വർധിപ്പിച്ചെങ്കിൽ വെള്ളക്കെട്ട് പരിഹാരിക്കാനാകൂ.










0 comments