ad
Deshabhimani

സീനിയർ സിറ്റിസൺസ് ധർണ

ക്ഷേമപെൻഷൻ വീട്ടിലെത്തിക്കണം

PENSION

ക്ഷേമപെൻഷൻ വീട്ടിലെത്തിച്ചുനൽകണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനുമുന്നിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ നടത്തിയ ധർണ കെ ജെ മാക്സി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 02:12 AM | 1 min read

കാക്കനാട്


വയോജനങ്ങൾക്ക് വീടുകളിൽ ലഭിച്ചുകൊണ്ടിരുന്ന ക്ഷേമപെൻഷൻ ബാങ്ക്‌ അക്ക‍ൗണ്ടുവഴി നേരിട്ട് കൈപ്പറ്റണമെന്ന തീരുമാനം പിൻവലിക്കണമെന്നും പെൻഷൻ പഴയപടി വീട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനുമുന്നിൽ പ്രതിഷേധധർണ നടത്തി.


മുൻ എംഎൽഎ കെ ജെ മാക്സി ധർണ ഉദ്ഘാടനം ചെയ്തു. സി എൻ മോഹനൻ അധ്യക്ഷനായി. കെ എം അലി അക്ബർ, പി വി സുഭാഷ്, കെ എ വിദ്യാനന്ദൻ, സി ഡി വത്സലകുമാരി, സി എസ് ശശികുമാർ, വി കെ പ്രകാശൻ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home