നാടെങ്ങും ഓണവിപണികള്‍

സപ്ലൈകോയുടെ താലൂക്ക് തല ഓണം ഫെയർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
വെൺമണി കൃഷി ഭവന്റെ "ഓണവിപണി 2025 - കർഷകച്ചന്ത' മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ അധ്യക്ഷയായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം ആദ്യ വിൽപ്പന നടത്തി. കൃഷിഭവനിൽ നാലുവരെയാണ് ചന്ത. ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ താലൂക്ക് തല "ഓണം ഫെയർ 2025' മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ് അധ്യക്ഷയായി.
മാന്നാർ
മാന്നാർ മേഖലയിലെ കൃഷിഭവനുകളുടെ നേതൃത്വത്തില്‍ ഓണസമൃദ്ധി കർഷകച്ചന്ത തുടങ്ങി. കർഷകർ, ഹോർട്ടികോർപ് എന്നിവരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ വിപണി വിലയിൽനിന്ന് 30 ശതമാനം കുറച്ചാണ് വിൽക്കുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണിവിലയേക്കാൾ 10 ശതമാനം കൂടുതൽ തുകയും നൽകും. മാന്നാർ പഞ്ചായത്ത് ഓഫീസിന് മുൻവശം ആരംഭിച്ച ചന്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ് ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ശാലിനി രഘുനാഥ് അധ്യക്ഷയായി. ചെന്നിത്തല കൃഷി ഭവന്‍ അങ്കണത്തില്‍ ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനംചെയ്തു.








0 comments