Deshabhimani

ഓണോത്സവം

Onam
വെബ് ഡെസ്ക്

Published on Aug 30, 2026, 12:14 AM | 1 min read

മാന്നാർ

ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ സംഘടിപ്പിച്ച ഓണോത്സവം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ രതി സുഭാഷ് അധ്യക്ഷയായി. ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ, കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദസ്വാമി, ഗാന്ധി ഭവൻ രക്ഷാധികാരി ഫാ. സൈമൺ വർഗീസ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ സുധാമണി, പുലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. മിഥുൻകുമാർ മയൂരം, പഞ്ചായത്തംഗങ്ങളായ കെ പി പ്രദീപ്, ടി ടി ഷൈലജ, വിനീതകുമാരി എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ദേവാലയം വെൽഫയർ ഓഫീസർ ബാബു കല്ലൂത്ര സ്വാഗതവും പി ആർ ഒ കല്ലാർ മദനൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home