നാല് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട; അമ്മദ്ക്ക നാട്ടിലേക്ക് മടങ്ങുന്നു

സലാല: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് വടകര കരുവൻക്കണ്ടി സ്വദേശി അമ്മദ്ക്ക ജന്മനാട്ടിലേക്ക് മടങ്ങുന്നു. 1985-ലാണ് അദ്ദേഹം ഒമാനിലെ സലാലയിൽ എത്തുന്നത്. ഭാര്യ സെക്കീനയും മക്കളായ അഷീന, അഫ-്‌ന, ആസീഫ്, മുഹമ്മദ് ഇസ്ഹാം എന്നിവരുമുൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. നാട്ടിലേക്ക് മടങ്ങുന്ന അമ്മദ്ക്കയ-്‌ക്ക് സലാലയിലെ സൗഹൃദവലയം യാത്രയയപ്പ് നൽകി. നാല് പതിറ്റാണ്ട് മുൻപുള്ള സലാലയുടെ ഓർമ്മകൾ പങ്കുവെക്കുമ്പോൾ വികസനത്തിന്റെ വലിയൊരു ചരിത്രവഴിയാണ് അമ്മദ്ക്ക ഓർത്തെടുക്കുന്നത്.
ആധുനിക രീതിയിലുള്ള റോഡുകളോ വിമാനത്താവളങ്ങളോ കൂറ്റൻ കെട്ടിടങ്ങളോ ഒന്നുമില്ലാതിരുന്ന കാലത്താണ് അദ്ദേഹം ഗൾഫിലേക്ക് വരുന്നത്. നാട്ടിൽ നിന്നും മുംബൈയിലെത്തി അവിടെനിന്ന് മസ-്‌കറ്റിലെത്തുകയും, തുടർന്ന് യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്ന ബസുകളിലും ലോറികളിലുമായാണ് അദ്ദേഹം സലാലയിൽ എത്തിച്ചേർന്നത്. തെരുവ് വിളക്കുകൾ പോലുമില്ലാതിരുന്ന കാലത്ത് നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെടാൻ കത്തുകൾ മാത്രമായിരുന്നു ആശ്രയം.
സലാലയുടെയും കറൻസി മൂല്യത്തിന്റെയും വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് അമ്മദ്ക്കയുടെ മടക്കം. ആയിരം ഇന്ത്യൻ രൂപ ലഭിക്കാൻ മുപ്പത്തിരണ്ട് ഒമാനി റിയാൽ വേണമായിരുന്ന അന്നത്തെ അവസ്ഥയിൽ നിന്ന്, ഇന്ന് മൂന്നര റിയാൽ കൊടുത്താൽ ആയിരം രൂപ നാട്ടിലേക്ക് അയക്കാം എന്ന വലിയ മാറ്റങ്ങൾക്കും അദ്ദേഹം സാക്ഷിയായി. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ പ്രാരംഭകാലഘട്ടത്തെ അതിജീവിച്ച്, നാടിന്റെയും ഒമാന്റെയും വളർച്ചയ-്‌ക്കൊപ്പം സഞ്ചരിച്ച നിറവാർന്ന ഓർമ്മകളോടെയാണ് അഹമ്മദിക്ക പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്നത്.









0 comments