കേളി പ്രതീക്ഷ പുരസ്‌കാരം കണ്ണൂരിൽ വിതരണം ചെയ്‌തു

കണ്ണൂർ ജില്ലയിലെ കേളി പ്രതീക്ഷ പുരസ്‌കാരം വിതരണം ഉദ്ഘാടനം ചെയ്‌ത് കെ വി സുമേഷ് എംഎൽഎ സംസാരിക്കുന്നു
റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെയും കുടുംബവേദിയുടെയും പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്‌കാരം കണ്ണൂർ ജില്ലയിൽ വിതരണം ചെയ്‌തു. പത്താം ക്ലാസ് വിജയിച്ച 11 പേർക്കും പ്ലസ്‌ടു വിജയിച്ച ഒമ്പതുപേർക്കുമാണ് പുരസ്‌കാരം സമ്മാനിച്ചത്. ക്യാഷ് അവാർഡും മെമന്റോയും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
താനയിലെ പയ്യോളി നാരായണൻ സ്‌മാരക ഹാളിൽ നടന്ന പരിപാടി കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കേളി രക്ഷാധികാരി മുൻ സെക്രട്ടറിയും സിപിഐ എം മൊകേരി ലോക്കൽ കമ്മിറ്റി അംഗവുമായ പി വത്സൻ അധ്യക്ഷനായി. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് എടക്കാനം, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീക്ക് പാലത്ത്, സജീവ്, കേളി രക്ഷാധികാരി സമിതി മുൻ അംഗം സുധാകരൻ കല്യാശേരി, രാജു കോറോത്ത് എന്നിവർ സംസാരിച്ചു. കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും ജില്ലാ കോഓർഡിനേറ്റർ ശ്രീകാന്ത് ചേനോളി നന്ദിയും പറഞ്ഞു.
ഈ അധ്യയന വർഷം 232 വിദ്യാർഥികളാണ് പുരസ്‌കാരത്തിന് അർഹരായത്. 16 കുട്ടികൾക്ക് റിയാദിൽ പുരസ്‌കാരം വിതരണം ചെയ്‌തു. വിവിധ ജില്ലകളിലെ പുരസ്‌കാര വിതരണം നടന്നുകൊണ്ടിരിക്കുകയാണ്.









0 comments