'ലുലു അവ്വൽ' യുഎഇയിൽ

അബുദാബി: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയും വിപണിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘അവ്വൽ’ ഗ്ലോബൽ ഫുഡ് വീക്കിൽ അവതരിപ്പിച്ച് ലുലു. ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ യുഎഇ വിദേശ വ്യാപാരമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലുലു അവ്വൽ ലോഞ്ച് ചെയ്തു.
യുഎഇയിലെ കാർഷിക മേഖലയ-്ക്കും പ്രാദേശിക ഉത്പന്നങ്ങൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് അവ്വൽ. പ്രാദേശികമായി ഉത്പാദിപ്പിച്ച പഴം പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, ഇറച്ചി, മുട്ട, തേൻ ഉൾപ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങൾ എന്നിവയ്‌ക്കൊപ്പം യുഎഇയിൽ നിർമ്മിക്കുന്ന മറ്റ് ഭക്ഷ്യേതര ഉത്പന്നങ്ങൾക്കും കൂടുതൽ വിപണി ഉറപ്പാക്കുകയാണ് അവ്വലിലൂടെ ലുലു.
ഗ്ലോബൽ ഫുഡ് വീക്കിലെ ലുലു സ്റ്റാൾ പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഫോർ സ-്‌പെഷ്യൽ അഫയേഴ്സ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. ലുലു സിഇഒ സൈഫി രൂപാവാല, എക-്‌സിക്യൂട്ടീവ് ഡയറക-്‌ടർ എം എ അഷ്റഫ് അലി, ചീഫ് ഓപ്പറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ വി ഐ സലിം, ഗ്ലോബൽ ഡയറക-്‌ടർ ഓഫ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വി നന്ദകുമാർ, ഡയറക-്‌ടർ ഓഫ് എമിററ്റൈസേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മാനേജ്മെന്റ് ഇബ്രാഹിം അൽ മർസൂഖി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.








0 comments