Deshabhimani

പോക്സോ കേസ് പ്രതിക്ക് 55 വര്‍ഷം കഠിനതടവ്

jail new
വെബ് ഡെസ്ക്

Published on Oct 13, 2026, 08:39 AM | 1 min read

മൂവാറ്റുപുഴ : പോക്‌സോ കേസ് പ്രതിക്ക് 55 വര്‍ഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ വൈക്കം ഞീഴൂര്‍ മരങ്ങോലി അഞ്ജലിയില്‍ വീട്ടില്‍ വി യു അനന്തു (30)വിനെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി എ സമീര്‍ ശിക്ഷിച്ചത്. 2020 ഏപ്രില്‍ 20 മുതല്‍ പലതവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.


പ്രണയം നടിച്ച് വീട്ടിലെത്തിയാണ് പീഡനം. 2021 ഡിസംബര്‍ അഞ്ചിന് പെണ്‍കുട്ടിയുടെ മുറിയിലെ കട്ടിലിനടിയില്‍ പ്രതി ഒളിച്ചിരിക്കുന്നത് കണ്ടപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. പെൺകുട്ടിയുടെ സഹോദരനെയും അമ്മയെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ രക്ഷപ്പെട്ടു. പെൺകുട്ടിയുടെ വീട്ടുകാർ കൂത്താട്ടുകുളം പൊലീസില്‍ പരാതി നല്‍കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ ആര്‍ മോഹന്‍ദാസ്, എസ്‌ഐമാരായ ശാന്തി കെ ബാബു, കെ പി സജീവ് എന്നിവരുൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി ആര്‍ ജമുന ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home