നവോദയ വെളിച്ചം വായനശാല വംശപർവ്വം നാടകപ്രദർശനവും ചർച്ചയും

ദമ്മാം: നവോദയ സാംസ്കാരികവേദി- വെളിച്ചം വായനശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച നാടകപ്രദർശനവും ചർച്ചയും ശ്രദ്ധേയമായി. ദമാം റോസ് ഗാർഡൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബിജു കോട്ടില സംവിധാനവും എമിൽ മാധവി രചനയും നിർവ്വഹിച്ച "വംശപർവ്വം' എന്ന നാടകമാണ് പ്രദർശിപ്പിച്ചത്. ജാതിവ്യവസ്ഥയും സാമൂഹിക അസമത്വങ്ങളും മനുഷ്യാന്തസിനുനേരെയുള്ള വെല്ലുവിളികളും ചർച്ച ചെയ്യുന്ന നാടകത്തോടൊപ്പം സദസിൽ നാടക ചർച്ചയും നടന്നു. നാടകപ്രവർത്തകൻ ഷാജി ഇബ്രാഹിം മോഡറേറ്ററായി. നാടകത്തിന്റെ സംവിധായകൻ ബിജു കോട്ടിലയും അഭിനേതാക്കളും ഓൺലൈനിലൂടെ ചർച്ചയിൽ പങ്കുചേർന്നു.
സൂര്യ കൃഷ്ണമൂർത്തി, സാവിത്രി ശ്രീധരൻ, നാനാ പടേക്കർ എന്നിവരുടെ വിയോഗത്തിൽ നവോദയ കേന്ദ്ര സാംസ്കാരിക കമ്മിറ്റി ജോയിന്റ് കൺവീനർ ഷാജി ഹസൻ അനുശോചനം അറിയിച്ചു. നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര, കേന്ദ്ര രക്ഷാധികാരി സമിതിയംഗം ഡോ. രശ-്‌മി ചന്ദ്രൻ, കേന്ദ്ര ജോയിന്റ് ട്രഷറർ മോഹൻദാസ് കുന്നത്ത്, കേന്ദ്ര എക്സിക്യൂട്ടീവംഗങ്ങളായ ഉണ്ണി ഏങ്ങണ്ടിയൂർ, അനിൽ ടൊയോട്ട, വിനോദ് ജോസഫ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി വി അബ-്‌ദുൾ സലീം, സിദ്ദിഖ് പട്ടാമ്പി, മനോജ് കാട്ടുമ്മൽ, രാഗേഷ് റാക്ക, വർഗീസ് കുര്യാക്കോസ്, കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടീവംഗങ്ങളായ സുരേഷ് കൊല്ലം, ജ്യോത്സ്ന രഞ്ജിത്, കുടുംബവേദി കേന്ദ്ര കമ്മിറ്റിയംഗം സിന്ധു സുരേഷ്, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ നജാത്തി സാഹിബ്, ലതിക അങ്ങേപ്പാട്ട്, ജേക്കബ് ഉതുപ്പ്, ഷിജു കലയപുരം, ലീന ഉണ്ണികൃഷ്ണൻ, ഹുസ്ന ആസിഫ്, ഡോ.ടെസി റോണി, ബൈജു കുട്ടനാട്, ബിനു കുഞ്ഞു, ഷാനിബ് അബൂബക്കർ, ശശി ബാലുശേരി, ശ്രീബാബു പിലിക്കോട് തുടങ്ങിയവർ പങ്കെടുത്തു. നവോദയ കേന്ദ്ര സാംസ്കാരിക കമ്മിറ്റിയുടെ ആക-്‌ടിങ് കൺവീനർ ടോണി എം ആന്റണി സ്വാഗതവും പരിപാടിയിൽ ആക-്‌ടിങ് ചെയർപേഴ്സൺ മാത്തുക്കുട്ടി പള്ളിപ്പാട് നന്ദിയും പറഞ്ഞു.









0 comments