ഒമാനിൽ അടുത്ത മെയ് വരെ മഴയ്‌ക്ക് സാധ്യത

മസ്‌കത്ത്: ഒമാനിൽ വരുംമാസങ്ങളിൽ വടക്കൻ മേഖലകളിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ദേശീയ കാലാവസ്ഥാ റിപ്പോർട്ട്. രാജ്യത്തുടനീളം ഡിസംബർ വരെ താപനില സാധാരണയേക്കാൾ ഉയർന്നുനിൽക്കും. 2027 മേയ് വരെയുള്ള എൽനിനോ പ്രതിഭാസത്തിന്റെ സാധ്യതകളും കാലാവസ്ഥയിലെ പ്രത്യാഘാതങ്ങളും വിലയിരുത്തിയാണ് ദേശീയ മൾട്ടി ഹസാർഡ് ഏർലി വാണിംഗ് സെന്റർ റിപ്പോർട്ട് തയ്യാറാക്കിയത്.
കനത്ത മഴ, വെള്ളപ്പൊക്കം, ശക്തമായ കാറ്റ് എന്നിവയ-്‌ക്കുള്ള സാധ്യതകൾക്കൊപ്പം ശൈത്യതരംഗങ്ങളും അറബിക്കടലിലെ ഉഷ-്‌ണമേഖലാ കാലാവസ്ഥാ സാഹചര്യവും റിപ്പോർട്ട് വിലയിരുത്തുന്നു. എൽനിനോ നവംബർ-, ഡിസംബർ മാസങ്ങളിൽ ശക്തിപ്രാപിച്ച് ഉച്ചസ്ഥായിയിലെത്തുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനം 2027ലും തുടരാമെങ്കിലും ഒമാനിലെ വിവിധ മേഖലകളിൽ പ്രത്യാഘാതങ്ങൾ വ്യത്യസ-്‌തമായിരിക്കും.
വടക്കൻ ഒമാനിൽ മഴ കൂടിയേക്കും
ഒക-്‌ടോബറിൽ വടക്കൻ ഒമാനിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. മറ്റു മേഖലകളിൽ സാധാരണ നിലയിലുള്ള മഴ പ്രതീക്ഷിക്കുമ്പോൾ അറബിക്കടലിനോട് ചേർന്ന തീരപ്രദേശങ്ങളിൽ ശരാശരിയേക്കാൾ കുറഞ്ഞ മഴയ-്‌ക്ക് സാധ്യതയുണ്ട്. നവംബറിലും വടക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഡിസംബറിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരി മഴയാണ് പ്രതീക്ഷിക്കുന്നതെങ്കിലും വടക്കൻ മേഖലകളിൽ മഴ കൂടാൻ സാധ്യതയുണ്ട്.
വാദികൾ നിറഞ്ഞൊഴുകാനും വെള്ളക്കെട്ടിനും സാധ്യത
കാലാവസ്ഥാ സൂചനകൾ യാഥാർഥ്യമായാൽ ചില പ്രദേശങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുകയും വാദികൾ നിറഞ്ഞൊഴുകുകയും ചെയ്യാം. താഴ്‌ന്ന പ്രദേശങ്ങളിലും വാദികളുടെ സമീപത്തുമുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും വെള്ളപ്പൊക്ക ഭീഷണിയുണ്ടാകാം. ശക്തമായ കാറ്റിൽ മരങ്ങൾ, വൈദ്യുതിത്തൂണുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ-്‌ക്ക് നാശനഷ-്‌ടമുണ്ടാകാനും സാധ്യതയുണ്ട്.
ഇടിമിന്നലോടെയുള്ള മഴയ്‌ക്കൊപ്പം കടൽ പ്രക്ഷുബ-്‌ധമാകുന്നത് മത്സ്യബന്ധന ബോട്ടുകളെയും കടലിൽ ഇറങ്ങുന്നവരെയും ബാധിച്ചേക്കാം. ചിലയിടങ്ങളിൽ ആലിപ്പഴവർഷത്തിനും സാധ്യതയുണ്ട്. ഗതാഗതം, വൈദ്യുതി, ജലവിതരണം, ടെലികോം സേവനങ്ങൾ എന്നിവയെയും പ്രതികൂല കാലാവസ്ഥ ബാധിച്ചേക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.








0 comments