Deshabhimani

കുവൈത്തിൽ നായ വളർത്തലിന്‌ കർശന നിയന്ത്രണം; ലംഘിച്ചാൽ തടവും പിഴയും

dog
വെബ് ഡെസ്ക്

Published on Oct 13, 2026, 07:32 AM | 1 min read

കുവൈത്ത് സിറ്റി: നായകളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഒരുമാസം വരെ തടവോ 30 ദിനാറിൽ കൂടുതലുള്ള പിഴയോ രണ്ടും കൂടിയോ ലഭിക്കാമെന്നാണ് റിപ്പോർട്ട്. പൊതുസുരക്ഷയും ശുചിത്വവും മൃഗക്ഷേമവും ഉറപ്പാക്കുന്നതിനാണ് ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.


നായകളെ വളർത്തുന്നവർ ഔദ്യോഗിക ലൈസൻസ് നേടണം. തിരിച്ചറിയൽ നമ്പർ രേഖപ്പെടുത്തിയ ലോഹത്തകിട് ഘടിപ്പിച്ച കഴുത്തുപട്ട നായകൾക്ക് നിർബന്ധമാണ്. അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ ആരോഗ്യപരിശോധന നടത്തുകയും പേവിഷബാധയ-്‌ക്കെതിരായ പ്രതിരോധ കുത്തിവെപ്പും വാർഷിക ബൂസ്റ്റർ ഡോസും നൽകുകയും വേണം.


പൊതുനിരത്തുകളിലും നടപ്പാതകളിലും മറ്റു പൊതുസ്ഥലങ്ങളിലും നായകളെ കൊണ്ടുപോകുമ്പോൾ തുടലും വായ്‌ക്കൂടും ഉപയോഗിക്കണം. പേവിഷബാധ സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ-്‌താൽ ഉടൻ വെറ്ററിനറി കേന്ദ്രത്തെ അറിയിക്കണം. രോഗബാധയുള്ളതോ രോഗബാധ സംശയിക്കുന്നതോ ആയ മൃഗങ്ങളുടെ ജഡങ്ങൾ ഉപേക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ​പൊതുജനാരോഗ്യവും സാമൂഹിക സുരക്ഷയും സംരക്ഷിക്കുന്നതിനായി ലൈസൻസ്, തിരിച്ചറിയൽ, ആരോഗ്യപരിശോധന എന്നിവ സംബന്ധിച്ച നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നായ ഉടമകളോട് ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home