Deshabhimani

ഹനീഫ തലശേരിക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി

 Haneefa Thalassery.jpg

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹനീഫ തലശേരിക്കും ഭാര്യ നിഷാന ഹനീഫയ്‌ക്കുമുള്ള ഉപഹാരം സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 07:34 AM | 1 min read

ദമ്മാം: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ സാംസ്‌കാരിക വേദി സ്ഥാപിത നേതാക്കളിലൊരാളും മുൻ കേന്ദ്ര കമ്മിറ്റി അംഗവുമായ ഹനീഫ തലശേരിക്കും ഭാര്യ നിഷാന ഹനീഫയ്‌ക്കും യാത്രയയപ്പ് നൽകി. നാലരപതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിനുശേഷമാണ്‌ ഹനീഫ നാട്ടിലേക്ക്‌ മടങ്ങുന്നത്‌. 1980-ൽ സൗദിയിലെത്തിയ അദ്ദേഹം, 2001 സെപ്തംബർ 21-ന് നടന്ന നവോദയയുടെ രൂപീകരണ കൺവൻഷനിൽ പങ്കെടുത്ത് ആദ്യ കേന്ദ്ര കമ്മിറ്റി അംഗങ്ങളിലൊരാളായി പ്രവർത്തിച്ചു. ആദ്യ യൂണിറ്റിലൊന്നായ കാനൂ യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു. 2005-ൽ കുടുംബവേദിയുടെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും ഹനീഫയും നിഷാനയും നിർണായക പങ്കുവഹിച്ചു.


നവോദയ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുഖ്യ രക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗങ്ങളായ പ്രദീപ് കൊട്ടിയം, സൈനുദ്ദീൻ കൊടുങ്ങല്ലൂർ, കൃഷ്‌ണകുമാർ ചവറ, രാജേഷ് ആനമങ്ങാട്, ഡോ. രശ്‌മി ചന്ദ്രൻ, ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, കുടുംബവേദി കേന്ദ്ര സെക്രട്ടറി ഷമീം നാണത്ത്, കേന്ദ്ര ജോയിന്റ് സെക്രട്ടറി നൗഷാദ് അകോലത്ത്, വൈസ് പ്രസിഡന്റ് ജയൻ മഴുവേലി, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉണ്ണി ഏങ്ങണ്ടിയൂർ, അനിൽ ടൊയോട്ട, കുടുംബവേദി കേന്ദ്ര ട്രഷറർ അനു രാജേഷ്, വൈസ് പ്രസിഡന്റ് സുരയ്യ ഹമീദ്, വർഗീസ് കുര്യാക്കോസ്, മുൻ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം മനോഹരൻ കണ്ണൂർ, പി വി അബ്‌ദുൾ സലീം എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി, കുടുംബവേദി, ദമ്മാം ടൗൺ ഏരിയ കമ്മിറ്റി എന്നിവരുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. കേന്ദ്ര ജോയിന്റ് സെക്രട്ടറി നൗഫൽ വെളിയങ്കോട് സ്വാഗതവും കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം വിനോദ് ജോസഫ് നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home