കണ്ണൂർ സ്ക്വാഡ് കണ്ണൂരോണം പൊന്നോണം ഓണാഘോഷം സംഘടിപ്പിച്ചു

സലാല: സലാലയിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂർ സ്ക്വാഡ് ഓണം ആഘോഷിച്ചു. ഹംദാൻ പ്ലാസയിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി കോൺസുലാർ എജന്റ് ഡോ. കെ സനാതനൻ ഉദ്ഘാടനംചെയ്തു-. കണ്ണൂർ സ്ക്വാഡ് പ്രസിഡന്റ് ഷിജു ശശിധരൻ അധ്യക്ഷനായി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാജേഷ് ഝാ, സഞ്ചാരിയും വ്ലോഗറുമായ നാജി നൗഷി എന്നിവർ മുഖ്യാതിഥികളായി. സംഘടനയുടെ ഭാരവാഹികളായ ആശിഖ് അഹ്മദ്, റസൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സുരയ്യ മുനവ്വർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശാനുബി ശിഹാബ് നന്ദിയും പറഞ്ഞു. ഫിദ, അശ്വതി എന്നിവർ പരിപാടികളുടെ അവതാരകരായി. ശിഹാബ്, മുനവ്വർ, സുധീർ, വിജേഷ്, ശ്രീജു, സാദിഖ്, ശുക്കൂർ, മൊയ-്തു, സിറാജ്, അയ്യൂബ്, ദിവ്യ എന്നിവർ നേതൃത്വം നൽകി.








0 comments