ad
Deshabhimani

ലോട്ടറി തൊഴിലാളികൾക്ക് ഓണക്കോടിയും കിറ്റും

onam

ലോട്ടറി തൊഴിലാളികൾക്കുള്ള ഓണക്കോടിയുടെയും ഓണക്കിറ്റിന്റെയും 
വിതരണം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 12:21 AM | 1 min read

കായംകുളം

ബെസ്‌റ്റ്‌ ലോട്ടറീസിൽ ലോട്ടറി തൊഴിലാളികൾക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണംചെയ്‌തു. ബെസ്‌റ്റ്‌ ലോട്ടറീസ് ഉടമയും ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവുമായ കെ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ബെസ്‌റ്റ്‌ ലോട്ടറീസിൽനിന്ന് ടിക്കറ്റുകൾ വാങ്ങുന്ന ലോട്ടറി തൊഴിലാളികൾക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണംചെയ്‌തു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ്‌ ജി ശ്രീനിവാസൻ അധ്യക്ഷനായി. യോഗത്തിൽ റെജികുമാർ, പി ശിവൻകുട്ടി, പി മനു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home