ad
Deshabhimani

ഓണാഘോഷവും കുടുംബ സംഗമവും

 സീനിയർ സിറ്റിസൻസ് ഫോറം ഓണാഘോഷം  മന്ത്രി  സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 14, 2025, 12:19 AM | 1 min read

ചെങ്ങന്നൂർ
സീനിയർ സിറ്റിസൻസ് ഫോറത്തിന്റെ ഓണാഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ-്‌തു. അങ്ങാടിക്കൽ എസ-്‌സിആർവി ടിടിഐ ഓഡിറ്റോറിയത്തിൽ ഫോറം പ്രസിഡന്റ്‌ പി എ തോമസ് അധ്യക്ഷനായി. സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ എൻ അരവിന്ദാക്ഷൻ, നഗരസഭാധ്യക്ഷ ശോഭ വർഗീസ്, ഫോസ-്‌കാക് സംസ്ഥാന പ്രസിഡന്റ്‌ കെ രാധാകൃഷ-്‌ണൻ നായർ, സെക്രട്ടറി സ്റ്റീഫൻ ജോർജ്, ട്രഷറർ ഫിലിപ്പ് വർഗീസ്, വൈസ-്‌പ്രസിഡന്റ്‌ പി വി സഖറിയ, ഏലമ്മ തോമസ്, കല്ലാർ മദനൻ എന്നിവർ സംസാരിച്ചു. കലാകായിക മത്സരങ്ങളും ഓണസദ്യയും നടന്നു. ​മാന്നാർ മാന്നാർ റോട്ടറി ക്ലബിന്റെ ഓണാഘോഷവും കുടുംബ സംഗമവും റോട്ടറി ഭവനിൽ പ്രസിഡന്റ്‌ സോണി അലക്സ് ഉദ്ഘാടനംചെയ്തു. ടൈറ്റസ് പി കുര്യൻ അധ്യക്ഷനായി. ചാർട്ടർ പ്രസിഡന്റ്‌ അനിൽ എസ് ഉഴത്തിൽ ഓണ സന്ദേശം നൽകി. മുൻ അസി. ഗവർണർ ഡോ. പ്രകാശ് വി കൈമൾ മുഖ്യപ്രഭാഷണം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home