ഓണാഘോഷം

കെ ആർ സി വായനശാലയുടെ ഓണാഘോഷവും വാർഷികവും പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
മാന്നാർ
കെ ആർ സി വായനശാലയുടെ ഓണാഘോഷവും വാർഷികവും പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സലിം പടിപുരയ്ക്കൽ അധ്യക്ഷനായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം വത്സല ബാലകൃഷ്ണൻ സമ്മാനം വിതരണം നടത്തി. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ആർ വിജയകുമാർ, കെ എ സുരേഷ് കുമാർ, ഷൈലജ, ജയശ്രീ സുരേഷ്, ആർ രാധിക, ജി അശ്വതി എന്നിവർ സംസാരിച്ചു.









0 comments