ഓഫീസ് കെട്ടിടോദ്‌ഘാടനം ഇന്ന്

എസ്എൻഡിപി മാന്നാർ യൂണിയൻ പുതുതായി നിർമിച്ച യൂണിയൻ ഓഫീസ് കെട്ടിടം
മാന്നാർ
മാന്നാർ എസ്എൻഡിപി യോഗം യൂണിയനിൽ 171–-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും മാന്നാർ എസ്എൻഡിപി യൂണിയൻ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്‌ഘാടനവും ഞായറാഴ്ച നടക്കും. സംയുക്ത ചതയ ഘോഷയാത്ര പകൽ മൂന്നിന് നായർ സമാജം സ്‌കൂളിൽനിന്ന് ആരംഭിക്കും. മന്ത്രി പി പ്രസാദ് ഘോഷയാത്ര ഉദ്‌ഘാടനംചെയ്യും. നാലിന് ശ്രീനാരായണ ഗുരുദേവ ജയന്തി മഹാസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനംചെയ്യും. കെട്ടിടം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനംചെയ്യും. ജനറൽ സെക്രട്ടറി പദത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് ആദരമർപ്പിച്ച് മാന്നാർ യൂണിയൻ നിർമിച്ച വെള്ളാപ്പള്ളി നടേശൻ ഹാൾ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. ഡോ. എം എം ബഷീറിന്റെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കമാവും. മാന്നാറിലെ പത്രപ്രവർത്തക രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിക്കും. വെള്ളാപ്പള്ളി നടേശൻ കനിവ് പദ്ധതി പ്രകാരം വിവിധ ശാഖകളിൽനിന്ന് തെരഞ്ഞെടുത്ത 300 കുടുംബാംഗങ്ങൾക്ക് ചികിത്സാധനസഹായം കൊടിക്കുന്നിൽ സുരേഷ് എംപി വിതരണംചെയ്യും.









0 comments