എൻടിപിസി സുവർണജൂബിലി ആഘോഷം

എൻടിപിസിയുടെ സുവർണജൂബിലി കായംകുളം താപനിലയത്തിൽ ആഘോഷിച്ചപ്പോൾ
ഹരിപ്പാട്
കായംകുളം എൻടിപിസിയുടെ സുവർണ ജൂബിലി ആഘോഷിച്ചു. എൻടിപിസി ചേപ്പാട് ശക്‌തിപുരം ടൗൺഷിപ്പിൽ സംഘടിപ്പിച്ച ആഘോഷത്തിൽ കായംകുളം പ്രോജക്‌ട് മേധാവി ദേബ്‌ദത്ത സിൻഹ, നവജ്യോതി ലേഡീസ് ക്ലബ് പ്രസിഡന്റ് കൃഷ്‌ണകാളി സിൻഹ എന്നിവർ മുഖ്യാതിഥികളായി. എസ് ജെ ഡേവിഡ്, തോമസ് വർക്കി, ഡി ദീപു, ഡി എസ് ആർ ശാസ്‌ത്രി, എസ് മനു, എസ് അനൂജ്, രാകേഷ് കുമാർ അഗർവാൾ, മുഹമ്മദ് സിറാജുദ്ദീൻ, റോഹ്താഷ് സിങ്, വി കെ സുധീന, മംഗള ഹരീന്ദ്രൻ, ആര്യ നാരായണൻ എന്നിവർ പങ്കെടുത്തു. ഗാനമേളയടക്കം കലാപരിപാടികളുണ്ടായി.










0 comments