Deshabhimani

പാഠമാകും എൻ എസ്

NS Becomes a Lesson

എൻ എസ് ശ്രീകുമാറിന്റെ മൃതദേഹം പാർടി നേതാക്കളും ബന്ധുക്കളും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിന്‌ നൽകുന്നു

വെബ് ഡെസ്ക്

Published on Oct 14, 2026, 12:15 AM | 2 min read

ചാരുംമൂട്

സിപിഐ എം മുൻ ചാരുംമൂട് ഏരിയ സെക്രട്ടറിയും വള്ളികുന്നം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന അന്തരിച്ച വള്ളികുന്നം ചൂനാട് അയ്യപ്പായിൽ അഡ്വ. എൻ എസ് ശ്രീകുമാറിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന്‌ ആലപ്പുഴ മെഡിക്കൽ കോളേജിന് കൈമാറി. ചൊവ്വ പകല്‍ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം കുടുംബാംഗങ്ങളും പാര്‍ടി നേതാക്കളും ചേർന്ന് പഠനത്തിന്‌ വിട്ടുനൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി എ ഷാനിമോൾ, അനാട്ടമി വിഭാഗം മേധാവി ഇൻ ചാർജ് ഡോ. ഷിഹാസ്, അസിസ്‌റ്റന്റ് പ്രൊഫസർമാരായ ഡോ. സിന്ധു, ഡോ. സ്‌മിത എസ് നായർ, ആശുപത്രി മുൻ സൂപ്രണ്ട് ഡോ. എ ഹരികുമാർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. എൻ എസ് ശ്രീകുമാറിന്റെ ആഗ്രഹപ്രകാരമാണ് മരണശേഷം ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നൽകിയത്. ഭാര്യ ആർ ശ്രീകല, മക്കളായ എസ് അരവിന്ദ്, എസ് ആനന്ദ്, എസ് ഹരിഗോവിന്ദ്, മരുമകൾ അഞ്‌ജന, സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗവും സഹോദരനുമായ എൻ എസ് സലിംകുമാർ, കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എച്ച് സലാം, ജി ഹരിശങ്കർ, എ എം ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ, ജി രാജമ്മ, പി ഗാനകുമാർ, ആർ രാജേഷ്, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, അമ്പലപ്പുഴ ഏരിയ സെക്രട്ടറി സി ഷാംജി, തുടങ്ങിയവര്‍ ചേർന്നാണ് മൃതദേഹം വിട്ടുനൽകിയത്. ചൊവ്വ രാവിലെ വീട്ടിൽനിന്ന്‌ വിലാപയാത്ര ആരംഭിച്ചു. മാവേലിക്കര കാർഷിക ഗ്രാമ വികസന ബാങ്ക് ചൂനാട് ശാഖ, സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ്‌, താമരക്കുളം ജങ്‌ഷൻ, കാഞ്ഞിരത്തുംമൂട് സിപിഐ എം വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫീസ്, വള്ളികുന്നം പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചു. അന്ത്യോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകളാണ്‌ എത്തിയത്‌. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ രാഘവൻ, വി ജി മോഹനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ ദേവകുമാർ, ജെയിംസ് ശമുവേൽ, മുൻ എംഎൽഎ പ്രമോദ് നാരായൺ തുടങ്ങിയവർ അന്ത്യാഞ്‌ജലിയർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home