Deshabhimani

ഇനി ‘ചിത്രകല’വൂർ

കലവൂർ ഗവ ഹൈസ്‍കൂളിലെ വിദ്യാർഥികൾ വഴിയോര ഭിത്തികളിൽ ചിത്രങ്ങൾ വരയ്‍ക്കുന്നു
വെബ് ഡെസ്ക്

Published on Apr 21, 2026, 12:11 AM | 1 min read

മാരാരിക്കുളം

കലവൂരിലെ വഴിയോരങ്ങളിലെ ഭിത്തികൾ മനോഹര ചിത്രങ്ങളാൽ നിറഞ്ഞു. ബിനാലെ ഫൗണ്ടേഷന്റെ ആർട്ട് റൂം പദ്ധതിയുമായി ചേർന്ന് കലവൂർ ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് ചിത്രങ്ങൾ വരച്ചത്. മൂന്ന്‌ ദിവസത്തെ ക്യാമ്പിന്റെ ഭാഗമായാണ്‌ ചിത്രരചന. മൂന്നുവർഷമായി കലവൂർ സ്‌കൂൾ കേന്ദ്രീകരിച്ച് വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെയും ആർട്ട് അക്കാദമിയുടെയും നേതൃത്വത്തിൽ ചിത്രകലാ പരിശീലനം നൽകുന്നുണ്ട്‌. ഇതിനൊപ്പം ബിനാലെ ഫൗണ്ടേഷന്റെ ആർട്ട് റൂം പദ്ധതിയിലൂടെ ഒരുവർഷമായി ജില്ലയിലുടനീളം പ്രവർത്തനങ്ങൾ നടത്തുന്നു. കലവൂർ സ്‌കൂളിൽ സ്ഥിരമായി ചിത്രകലാ പഠനം നൽകുന്നതിന്റെ ഭാഗമായാണ് ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചത്. ബിനാലെ ആർട്ട് റൂം പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ അഞ്ച്‌ സ്‌കൂളുകളിൽ ഒന്നാണ്‌ കലവൂർ. ജില്ലാ പഞ്ചായത്തും പിടിഎയും എസ്‌എംസിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home