Deshabhimani

മലപ്പുറം പത്മ തീയറ്ററിൽ തീപിടിത്തം; സ്ക്രീൻ രണ്ട് പൂർണമായും കത്തിനശിച്ചു

Padma Theater Fire

തീപിടിത്തത്തിൽ സ്ക്രീൻ രണ്ട് പൂർണമായും കത്തിനശിച്ച നിലയിൽ| Photo: Screengrab

വെബ് ഡെസ്ക്

Published on Nov 06, 2026, 09:08 AM | 1 min read

മലപ്പുറം : കോട്ടപ്പടിയിലെ പത്മ തീയറ്ററിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ സ്ക്രീൻ രണ്ട് പൂർണമായും കത്തി നശിച്ചു. പുലർച്ചെ 4.15ഓടെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമില്ല.


മലപ്പുറം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.


ഇന്ന് രണ്ട് പുതിയ സിനിമകൾ റിലീസ് ചെയ്യാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. റിലീസിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമായിരുന്നു അപകടം. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ സഹായിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home