Deshabhimani

ക്രൂഡ് ഓയിൽ വില വർധിച്ചു; ബ്രെന്റ് വീണ്ടും 100 ഡോളറിലേക്ക്

Crude Oil
വെബ് ഡെസ്ക്

Published on Nov 06, 2026, 09:14 AM | 1 min read

ന്യൂഡൽഹി : ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ വർധന. തുടർച്ചയായ രണ്ടാം ദിവസമാണ് ക്രൂഡ് ഓയിൽ വില ഉയരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ അയവുണ്ടാകുമെന്ന പ്രതീക്ഷയിൽ ഈ ആഴ്ച എണ്ണവിലയിൽ 12 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുമെന്ന പ്രതീക്ഷയാണ് വിലയിടിവിന് പ്രധാന കാരണം.


ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 1.57 ഡോളർ അഥവാ 1.6 ശതമാനം ഉയർന്ന് 99.86 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) വില 1.10 ഡോളർ അഥവാ 1.2 ശതമാനം വർധിച്ച് 91.62 ഡോളറിലുമെത്തി.


ആ​ഗോളതലത്തിൽ വില ഉയർന്നെങ്കിലും ബ്രെന്റ് ക്രൂഡ് ഈ ആഴ്ച 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ മാസത്തെ വിതരണത്തിനുള്ള കരാറിന്റെ കാലാവധി ഒക്ടോബർ 30ന് അവസാനിച്ചതിനു പിന്നാലെ ജനുവരിയിലെ കരാറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡിന്റെ വിലയിലും ആഴ്ചയിൽ 12.1 ശതമാനം ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച രണ്ട് ക്രൂഡ് ഫ്യൂച്ചേഴ്സിന്റെയും വില 8 ശതമാനത്തോളം താഴ്ന്നിരുന്ന് രണ്ടു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്നു ക്രൂഡ് വില



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home