Deshabhimani

കാർ കളിപ്പാട്ടമല്ല; 14-കാരൻ കാറോടിച്ച് മൂന്നുപേരെ കൊന്ന കേസിൽ അച്ഛൻ വിചാരണ നേരിടണം: കർണാടക ഹൈക്കോടതി

high court
വെബ് ഡെസ്ക്

Published on Nov 06, 2026, 09:44 AM | 1 min read

ബംഗളൂരു: പതിനാലുകാരൻ ഓടിച്ച കാർ ഇടിച്ചു മൂന്നു പേർ കൊല്ലപ്പെട്ട കേസിൽ അച്ഛൻ വിചാരണ നേരിടണമെന്ന് കർണാടക ഹൈക്കോടതി. തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന അച്ഛന്റെ ഹർജി തള്ളിയ കർണാടക ഹൈക്കോടതി, റോഡ് കളിസ്ഥലമല്ലെന്നും കാറുകൾ കുട്ടികൾക്കു കളിക്കാനുള്ളതല്ലെന്നും വ്യക്തമാക്കി.


2020ൽ മൈസൂരുവിൽ നടന്ന അപകടത്തിൽ ദമ്പതികളും മകനുമാണ് മരിച്ചത്. കേസിൽ കുട്ടിയുടെ അച്ഛൻ രണ്ടാം പ്രതിയാണ്. തന്റെ സമ്മതമില്ലാതെയാണു മകൻ കാറോടിച്ചതെന്ന് വാദിച്ചെങ്കിലും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കാൻ പാടില്ലെന്ന നിയമം അനുസരിച്ച് മാതാപിതാക്കൾക്കു ക്രിമിനൽ നടപടിയിൽ നിന്ന് ഒഴിയാൻപറ്റില്ലെന്ന് കോടതി പറഞ്ഞു.


അതേസമയം ചേരാനല്ലൂരിൽ തട്ടുകടയുടമ ജയബാലകൃഷ്ണൻ കാറിടിച്ചു മരിച്ച സംഭവത്തിൽ, വാഹനമോടിച്ച പതിനേഴുകാരന്റെ അച്ഛനും കാറുടമയുമായ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസ്‌ സേവ്യറിന്‌ ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത മകൻ ഒന്നാംപ്രതിയായ കേസിൽ വാഹനത്തിന്റെ ആർസി ഉടമ എന്നനിലയിൽ പ്രതിയാണ്‌ റിനോ ഫ്രാൻസിസ്‌ സേവ്യർ. രാത്രിയിൽ മകൻ വാഹനവുമായി പോയത് അറിഞ്ഞില്ലെന്ന ഹർജിക്കാരന്റെ വാദവും അന്വേഷണത്തിന്റെ പുരോഗതിയും പരിഗണിച്ചാണ്‌ മുൻകൂർ ജാമ്യം അനുവദിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home