പണിമുടക്കിന് നോട്ടീസ് നൽകി

അഖിലേന്ത്യ പണിമുടക്കിന്റെ നോട്ടീസ് കലക്ടർക്ക് കൈമാറുന്നതിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സമരസമിതിയുടെയും നേതൃത്വത്തിൽ നടന്ന പ്രകടനം

സ്വന്തം ലേഖകൻ
Published on Feb 01, 2026, 12:26 AM | 2 min read
ആലപ്പുഴ
കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ രാജ്യത്തെ ട്രേഡ് യൂണിയനുകളും കേന്ദ്ര-, സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്ന് 12ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ നോട്ടീസ് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ അധികാരികൾക്ക് കൈമാറി. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സമരസമിതിയുടെയും നേതൃത്വത്തിൽ കലക്ടർക്ക് നോട്ടീസ് നൽകി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി ജെ അജിത് ഉദ്ഘാടനംചെയ്തു.
സമരസമിതി ചെയർമാൻ വി എസ് സൂരജ് അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, പ്രസിഡന്റ് എൻ അരുൺകുമാർ, ജോയിന്റ് സെക്രട്ടറി കെ എസ് രാജേഷ്, ജോ. കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹരിദാസ് ഇറവങ്കര എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി ജോതികുമാർ ഉദ്ഘാടനംചെയ്തു. ജോ. കൗൺസിൽ ജില്ലാ വൈസ്‌പ്രസിഡന്റ് സി എൻ പ്രമോദ് അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എഫ് റഷീദ്കുഞ്ഞ്, ജില്ലാ കമ്മിറ്റി അംഗം എസ് ഗിരീഷ് കുമാർ, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി ജി അനിൽ എന്നിവർ സംസാരിച്ചു.
ചേർത്തലയിൽ ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി സുരേഷ് ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വേണു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് വിനോദ്, പി ഗിരീഷ്, കെഎസ്‌ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബൈജു പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ രാജ്കുമാർ, അബ്ദുൽ മനാഫ്, വി എ ഹഷീർ, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് എം സിന്ധു, വി ഡി വൃന്ദമ്മ, ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി എൽ സുനി എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂരിൽ ജോ. കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് മനോജ്, ജെ സജുദേവ്, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോൺ ജേക്കബ് എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ താലൂക്ക് പ്രസിഡന്റ് ആർ ഉണ്ണികൃഷ്ണൻ, എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ എസ് മനോജ്, ഷീബാ ചന്ദ്രൻ, പി അജിത്, ബിബിൻ ബി ബോസ്, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ജി ജയൻ, കെഎസ്‌ടിഎ ജില്ലാ ട്രഷറർ ജൂലി എസ് ബിനു എന്നിവർ സംസാരിച്ചു.










0 comments