ad
Deshabhimani

ശ്രദ്ധേയമായി "ഒരു മനുഷ്യൻ'

എംഎസ്‌എം കോളേജിൽ സംഘടിപ്പിച്ച ഒരു മനുഷ്യൻ നാടകത്തിൽ 
സുരേഷ് നടരാജൻ

എംഎസ്‌എം കോളേജിൽ സംഘടിപ്പിച്ച ഒരു മനുഷ്യൻ നാടകത്തിൽ 
സുരേഷ് നടരാജൻ

വെബ് ഡെസ്ക്

Published on Jul 08, 2026, 12:07 AM | 1 min read

കായംകുളം

വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് ‘ഒരു മനുഷ്യൻ' എന്ന ബഷീർ കഥയുടെ ദൃശ്യാവിഷ്‌കാരം ഒരുക്കി. എംഎസ്എം കോളേജ് മലയാളവിഭാഗം പെർഫോമിങ്‌ ആട്സ് ക്ലബ്, തീയേറ്റർ ക്ലബ് എന്നിവയുമായി ചേർന്നാണ്‌ അരീന തീയേറ്റർ സർക്കിളിന്റെ ഏകപാത്ര നാടകം അരങ്ങേറിയത്‌. ഡോ. എം പ്രദീപനാണ് സംവിധാനം. സുരേഷ് നടരാജന്റെ അഭിനയചാതുരിയിൽ നാടകം ശ്രദ്ധേയമായി. ഓപ്പൺ ഫോറം ചർച്ചയും നടത്തി. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ, വൈസ്‌പ്രിൻസിപ്പൽ ഡോ. കെ എച്ച് സമീർ, മലയാള വിഭാഗം മേധാവി ഡോ. ദീപ കെ ഗോപാൽ, ഡോ. ലക്ഷ്‌മി, ഷബ്നം, തുഷാര, നവീൻ കോശി, ശ്രീമോൾ, കോളേജ് യൂണിയൻ ചെയർമാർ അഭിജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അധ്യാപകൻ അജി കോ–ഓർഡിനേറ്ററായി. കായംകുളം നടയ്‌ക്കാവ് എൽപിഎസിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനവും വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണവും ബാലസാഹിത്യകാരൻ മനോജ് അഴീക്കൽ ഉദ്ഘാടനംചെയ്‌തു. ബഷീർ കൃതികളുടെ പ്രദർശനവും വിവിധ കഥാപാത്രങ്ങളായി വേഷമിട്ട കുട്ടികളും പരിപാടിക്ക് മിഴിവേകി. പ്രഥമാധ്യാപകൻ ഗോപീകൃഷ്‌ണൻ, അധ്യാപകരായ ലേഖ പി നായർ, രഞ്‌ജിത, നസീറ, അനന്തദർശൻ നമ്പൂതിരി, ഷഹാന, അനീസ, ശ്രീജ, സേതുലക്ഷ്‌മി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home