ഗ്രാമീണ റോഡുകള് നന്നാക്കാൻ പണമില്ല

വെള്ളപ്പൊക്കത്തിൽ തകർന്ന മങ്കൊമ്പ് – മങ്കൊമ്പ് ക്ഷേത്രം റോഡ്

സ്വന്തം ലേഖകൻ
Published on Oct 16, 2026, 12:50 AM | 1 min read
ആലപ്പുഴ
പ്രളയദുരിതശ്വാസ പ്രവര്ത്തനങ്ങളിൽ അലംഭാവം തുടര്ന്ന് യുഡിഎഫ് സര്ക്കാര്. ജില്ലയെ സാരമായി ബാധിച്ച ആഗസ്തിലെ പ്രളയത്തിൽ തകര്ന്ന ഗ്രാമീണ റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണിക്കും പുനരുദ്ധാരണത്തിനും തുക അനുവദിച്ചില്ല. പ്രളയത്തിലും കനത്തമഴയിലും ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന പരിധിയിലുള്ള 296 ഗ്രാമീണറോഡാണ് തകര്ന്നത്. 68.17 കിലോമീറ്ററിലേറെ റോഡ് തകര്ന്നു. 27.56 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്. റോഡുകള് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി യാത്രാദുരിതം കുറയ്ക്കാൻ തദ്ദേശസ്ഥാപനങ്ങള്ക്ക് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഉയര്ന്നെങ്കിലും സര്ക്കാര് തയ്യാറായില്ല. ആലപ്പുഴ കൂടാതെ പ്രളയക്കെടുതിയിൽ പത്തനംതിട്ടയിൽ 325, കോട്ടയം 801, ഇടുക്കി 109 റോഡുകളും തകര്ന്നു. മാസങ്ങളായിട്ടും റോഡുകളുടെ അറ്റകുറ്റപ്പണിക്കോ പുനരുദ്ധാരണത്തിനോ പ്രത്യേകമായി ഒരു തുകയും അനുവദിച്ചിട്ടില്ലെന്ന് മന്ത്രി കെ എം ഷാജി നിയമസഭയിൽ കെ യു ജെനീഷ്കുമാര് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. റോഡുകളുടെ പുനരുദ്ധാരണം മാത്രമല്ല കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം, വ്യാപാരികള്ക്കുള്ള സഹായധനം തുടങ്ങിയവയിലും അലംഭാവം തുടരുകയാണ്. വെള്ളം കയറിയ നശിച്ച കടകള്ക്ക് 10,000 രൂപ സഹായം നൽകുമെന്ന് സര്ക്കാര് പ്രഖ്യാപിച്ചെങ്കിലും കുട്ടനാട് താലൂക്കിലെ ചുരുക്കംചില വ്യാപാരികള്ക്ക് മാത്രമാണ് കിട്ടിയത്. വീടുകളിൽ വെള്ളം കയറിയവര്ക്ക് അടിയന്തരധനസഹായ വിതരണം ഏറെ പ്രതിഷേധങ്ങള്ക്കൊടുവിൽ തുടങ്ങിയെങ്കിലും പൂര്ത്തിയായിട്ടില്ല. പ്രളയക്കെടുതിയിൽ ജില്ലയിൽ 13.27 കോടി രൂപയുടെ കൃഷിനാശമാണുണ്ടാത്. ആകെ 1111.38 ഹെക്ടർ സ്ഥലത്തെ കൃഷിനശിച്ചു. 1617 കർഷകരെ ബാധിച്ചു.









0 comments