Deshabhimani

print edition ചികിത്സാപിഴവ്: നവജാതശിശു മരിച്ചു

newborn baby
വെബ് ഡെസ്ക്

Published on Oct 16, 2026, 01:56 AM | 1 min read

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രസവ ശസ്‌ത്രക്രിയക്കിടെ നവജാതശിശു മരിച്ചു. ചെപ്ര പാറംകോട് സുരേഷ് വിലാസത്തിൽ സുരേഷിന്റെയും ശ്രീകലയുടെയും കുഞ്ഞാണ് മരിച്ചത്. ഡ്യൂട്ടി ഡോക്‌ടറുടെയും സ്റ്റാഫ് നഴ്സിന്റെയും അനാസ്ഥയാണ്‌ മരണത്തിന്‌ കാരണമെന്ന്‌ ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു.


പ്രസവവേദനയെത്തുടർന്ന് ചൊവ്വ രാവിലെയാണ് ശ്രീകലയെ ആശുപത്രിയിലെത്തിച്ചത്‌. രാത്രി വേദനകൂടിയപ്പോൾ ഡോക്‌ടറെ കാണാൻ എത്തിയിട്ടും നഴ്‌സ്‌ സമ്മതിച്ചില്ല. ഡ്യൂട്ടി ഡോക്‌ടറെ വിവരമറിയിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ചികിത്സാപ്പിഴവില്ലെന്നും ശസ്‌ത്രക്രിയയിലൂടെ പുറത്തെടുക്കുന്പോൾത്തന്നെ കുഞ്ഞ്‌ മരിച്ചിരുന്നെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home