Deshabhimani

സിപിഐ എം ബഹുജനമാർച്ച്‌ നടത്തി

The CPI(M) held a mass march.

പൊലീസ് അതിക്രമങ്ങൾക്കെതിരെ സിപിഐ എം പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനമാർച്ചും പൊതുസമ്മേളനവും ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 02:09 AM | 1 min read

പറവൂർ


പൊലീസിന്റെ കോൺഗ്രസ് പ്രീണനത്തിലും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് സിപിഐ എം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനമാർച്ചും പൊതുസമ്മേളനവും നടത്തി.


ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി ആർ ബോസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ, എരിയ സെക്രട്ടറി ടി വി നിധിൻ, ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല, കെ എ വിദ്യാനന്ദൻ, പി പി അജിത്‌കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home