യുപിഐ ഇടപാടുകൾക്ക് എംഡിആർ ഇൗടാക്കാനുള്ള തീരുമാനം പിൻവലിക്കുക

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അങ്കമാലി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി എ നാദിർഷ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അങ്കമാലി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
അങ്കമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ അനുമതി നൽകിയ ബൈപാസ് യാഥാർഥ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി എ നാദിര്ഷാ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് എം ടി വര്ഗീസ് അധ്യക്ഷനായി. മുതിര്ന്ന വ്യാപാരികളെയും വിദ്യാഭ്യാസ കലാകായികരംഗത്തെ പ്രതിഭകളെയും ആദരിച്ചു. ജില്ലാ സെക്രട്ടറി ടി എം അബ്ദുള് വാഹിദ്, എസ് സുൾഫിക്കര് അലി, കെ എം പരീത്, പി ആര് സത്യന്, ഏരിയ രക്ഷാധികാരി കെ പി റെജീഷ്, സജി വര്ഗീസ്, എം കെ പ്രകാശന്, എം പി തരിയന്, സി ജെ തോമസ് എന്നിവര് സംസാരിച്ചു. ഭാരവാഹികൾ: എം ടി വര്ഗീസ് (പ്രസിഡന്റ്), എം ജെ ബേബി (സെക്രട്ടറി), ഇ എസ് സനോജ് (ട്രഷറര്).









0 comments