ad
Deshabhimani

വികസന പദ്ധതികളോ നിർദേശങ്ങളോ ഇല്ല; നഗരസഭ ബജറ്റിനെതിരെ പ്രതിഷേധവുമായി എൽഡിഎഫ്

വികസനം അട്ടിമറിച്ച കായംകുളം നഗരസഭാ ബജറ്റിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ 
കൗൺസിൽ ഹാളിൽ പ്രതിഷേധിക്കുന്നു

വികസനം അട്ടിമറിച്ച കായംകുളം നഗരസഭാ ബജറ്റിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ 
കൗൺസിൽ ഹാളിൽ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Mar 01, 2026, 12:33 AM | 1 min read

കായംകുളം

പുതിയ പദ്ധതികളോ നിർദേശങ്ങളോ ഉൾപ്പെടുത്താത്ത ​നഗരസഭ ബജറ്റിനെതിരേ കൗൺസിൽ ഹാളിൽ പ്രതിഷേധവുമായി എൽഡിഎഫ് കൗൺസിലർമാർ. പട്ടണത്തിന്റെ പൊതുവികസനത്തിനും, ക്ഷേമത്തിനും, ദാരിദ്ര്യനിർമാർജനത്തിനും, വരുമാനം വർധിപ്പിക്കുന്നതിനും, മാലിന്യ സംസ-്‌കരണത്തിനും, സഹായകരമായ ഒരു പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. എൽഡിഎഫ് ഭരണകാലത്ത് പട്ടണത്തിന്റെ സമഗ്രവികസനം മുന്നിൽക്കണ്ട്‌ എണ്ണമറ്റ വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ യുഡിഎഫ് അവതരിപ്പിച്ച ബജറ്റിൽ നൂതനമായ ഒന്നുംതന്നെ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ ജാള്യം മറയ-്‌ക്കാൻ അവതരണവും ചർച്ചയും ഒരേദിവസം ആക്കി സഭയെയും ജനങ്ങളെയും വിഡ-്‌ഢികളാക്കാനുള്ള ശ്രമമാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. ബജറ്റിന്റെ അവതരണവും ചർച്ചയും കൗൺസിലംഗങ്ങൾക്ക് ബജറ്റ് സംബന്ധിച്ച് പഠിച്ച്‌ മനസിലാക്കി കൗൺസിൽ ചർച്ച ചെയ്യാൻ സഹായകരമായ രീതിയിൽ സംഘടിപ്പിക്കണമായിരുന്നു. രണ്ടുദിവസമായി അവതരണവും ചർച്ചയും സംഘടിപ്പിക്കണമെന്ന് എൽഡിഎഫ് നിർദേശിച്ചിരുന്നെങ്കിലും ഇതിന്‌ അംഗീകാരം നൽകാതെ ഒരേദിവസം തന്നെ അവതരണവും ചർച്ചയും നടത്തി ജനാധിപത്യവിരുദ്ധ സമീപനമാണ് ഭരണപക്ഷം സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ ബജറ്റ് ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിഷേധത്തിന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് കേശുനാഥ്, മിനി സലീം, എ നസീർ, എ അബ-്‌ദുൽജലീൽ, അബ-്‌ദുൽ വാഹിദ് എന്നിവർ നേതൃത്വംനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home