ഭരണിക്കാവ് ബ്ലോക്കിലെ മോഷണം
സൂചനകളൊന്നുമില്ല; വിരലടയാള വിദഗ്ധർ എത്തി

കഴിഞ്ഞ ദിവസം മോഷണം നടന്ന ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
ചാരുംമൂട്
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ മോഷണത്തിൽ സൂചനകളൊന്നും ലഭിച്ചില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ബിഡിഒയുടെ മുറിയിൽനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്. ഓഫീസ് മുറികളിലെ അലമാരകളും മേശകളും കുത്തിതുറന്ന നിലയിലായിരുന്നു. 15000 രൂപ മോഷണം പോയി. സിസിടിവി കാമറകളുണ്ടായിരുന്നെങ്കിലും ഡിവിആറും ഹാർഡ് ഡിസ്‌കും ഊരിക്കൊണ്ടുപോയതിനാൽ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. സമീപങ്ങളില കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്. സർക്കാർ ഓഫീസുകളിൽ സ്ഥിരമായി മോഷണം നടത്തുന്നവരെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.










0 comments