ad
Deshabhimani

ഞാറ്റുവേലച്ചന്തയും കർഷകസഭയും

നെടുമുടിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു

നെടുമുടിയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 01, 2026, 01:41 AM | 1 min read

മാന്നാർ

മാന്നാർ പഞ്ചായത്തും കൃഷിഭവനും ചേർന്ന് തിരുവാതിര ഞാറ്റുവേലച്ചന്തയും കർഷകസഭയും വ്യാഴാഴ്‌ച പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും. പകൽ 11ന് പഞ്ചായത്ത് പ്രസിഡന്റ്‌ ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യും. വൈസ്‌പ്രസിഡന്റ്‌ പി എ ലത അധ്യക്ഷയാകും. കേരള ബാങ്ക് മാന്നാർ ശാഖ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഉൾപ്പെടെ വായ്‌പാ പദ്ധതികളെക്കുറിച്ച്‌ ക്ലാസ്‌ ഒരുക്കും. പച്ചക്കറിത്തൈകളും വിത്തുകളും വിതരണംചെയ്യുമെന്ന് കൃഷി ഓഫീസർ പി സി ഹരികുമാർ അറിയിച്ചു. തകഴി നെടുമുടി കൃഷിഭവന്റെ കർഷകസഭയും ഞാറ്റുവേലച്ചന്തയും പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനംചെയ്‌തു. "ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്‌മയം' പദ്ധതിയുടെ ഭാഗമായി വിത്തുകൾ, പച്ചക്കറി–ഫലവൃക്ഷ തൈകൾ എന്നിവ വിതരണംചെയ്‌തു. വൈസ്‌പ്രസിഡന്റ് ബിനു ശ്രീകുമാർ അധ്യക്ഷനായി. കൃഷി ഓഫീസർ അഖില, ​പഞ്ചായത്ത് അംഗങ്ങളായ ജമീല മോഹൻദാസ്, കെ എസ് ശ്രീകാന്ത്, കെ എസ് ശ്രീലേഖ, മാത്യു ആന്റണി, കൃഷി അസിസ്‌റ്റന്റ് അനു പ്രകാശ്, വിനോദ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home