ഞാറ്റുവേലച്ചന്തയും കർഷകസഭയും

മാന്നാർ പഞ്ചായത്തും കൃഷിഭവനും സംഘടിപ്പിച്ച തിരുവാതിര ഞാറ്റുവേലച്ചന്തയും കർഷകസഭയും പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു.
മാന്നാർ
മാന്നാർ പഞ്ചായത്തും കൃഷിഭവനും സംഘടിപ്പിച്ച തിരുവാതിര ഞാറ്റുവേലച്ചന്തയും കർഷകസഭയും പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് പി എ ലത അധ്യക്ഷയായി. വിള ഇൻഷുറൻസ് പദ്ധതി കാമ്പയിനും തുടക്കമായി. ഓണത്തിനൊരുക്കാം വിളവിന്റെ വിസ്‌മയം പദ്ധതി പ്രകാരമുള്ള പച്ചക്കറിവിത്തും തൈകളും വിതരണംചെയ്‌തു. ചെന്നിത്തലയിൽ പഞ്ചായത്ത് പ്രസിഡന്റ് വി ബിനുരാജ് ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് അജിത ദേവരാജൻ അധ്യക്ഷയായി. പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി കുഞ്ഞുകുഞ്ഞ് ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് ഗീവർഗീസ് അധ്യക്ഷനായി. കിസാൻ ക്രെഡിറ്റ് കാർഡ് വായ്‌പ പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം ജി കൃഷ്‌ണകുമാർ വിശദീകരിച്ചു. ബുധനൂരിൽ പഞ്ചായത്ത് പ്രസിഡന്റ് എം പ്രമോദ്കുമാർ ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷ ശ്രീദേവി അധ്യക്ഷയായി. ചെങ്ങന്നൂർ ബ്ലോക്ക് കൃഷി അസി. ഡയറക്‌ടർ സൂസൻ തോമസ് മുഖ്യപ്രഭാഷണം നടത്തി.











0 comments