എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

തദ്ദേശവകുപ്പിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
തദേശ വകുപ്പിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ പ്രതിഷേധിച്ചു.ഒരുദിവസം നാല് ഉത്തരവിലൂടെ 410 ജീവനക്കാരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ജെഡി ഓഫിസിനു മുന്പിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് ഷാനിൽ, സി സിലീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി സി സി നയനൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്ന് ഇറങ്ങിയ ഉത്തരവിൽ പ്രതിഷേധം നടക്കുമ്പോൾ, ജൂനിയർ ക്ലർക്ക് മാരയും അറ്റൻഡർമാരെയും സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവും ജെഡി ഓഫിസിൽ നിന്ന് ഇറക്കി. സ്ഥലമാറ്റ ഭീഷണി ഉയർത്തി വലിയപണപിരിവാണ് നടക്കുന്നത്, ഭരണാനുകൂല സംഘടനയിൽ ചേരാനും നിർബന്ധിക്കുന്നു.









0 comments