ad
Deshabhimani

ജീവനക്കാരെ സ്ഥലംമാറ്റാൻ എൻജിഒ അസോസിയേഷൻ നേതാവിന്റെ കത്ത്

എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുടെ കത്ത്‌

എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുടെ കത്ത്‌

വെബ് ഡെസ്ക്

Published on May 25, 2026, 12:44 AM | 1 min read

ആലപ്പുഴ

അധികാരത്തിൽ വന്നതിന്‌ പിന്നാലെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് ജീവനക്കാരെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസർക്ക് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ കത്ത്. പൊതുവിതരണവകുപ്പിലെ നാല് ജീവനക്കാർക്ക് തങ്ങൾ പറയുന്ന ഇടങ്ങളിലേക്ക് സ്ഥലംമാറ്റം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ സപ്ലൈ ഓഫീസർക്ക് സർക്കാർ ജീവനക്കാരുടെ കോൺഗ്രസ് സംഘടന ലെറ്റർ പാഡിൽ കത്ത് നൽകിയത്. പ്രതികാരനടപടിയുടെ ഭാഗമായി ഇടത്‌ സംഘടനയുമായി ചേർന്ന് നിൽക്കുന്നവരെ ഉൾപ്പെടെ സ്ഥലംമാറ്റനാണ് നിർദേശം. യുഡിഎഫ് അധികാരത്തിൽ വന്നതായും ഭരണപരമായ സൗകര്യാർഥമാണ് നിർദേശമെന്നും കത്തിൽ പറയുന്നു. ക്ലർക്ക് വിഭാഗം ജീവനക്കാരെയാണ് സ്ഥലംമാറ്റാൻ ആവശ്യപ്പെടുന്നത്. ഒരാൾക്ക് ജില്ലാ സപ്ലൈ ഓഫീസിലേക്കും മൂന്ന് പേർക്ക് ചേർത്തല, ചെങ്ങന്നൂർ, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്കും നിയമനം നൽകണമെന്നാണ് എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home