Deshabhimani

അണ്ടർ 9 ചെസ്

നെയ്‌തലും നിഖിതയും ചാന്പ്യൻമാർ

സ്റ്റേറ്റ് ചെസ്‌ ടെക്നിക്കൽ കമ്മിറ്റി നടത്തിയ അണ്ടർ 9 വിഭാഗം 
ജില്ലാതല സെലക്ഷൻ ടൂർണമെന്റിൽ വിജയികളായ മുഹമ്മദ് ഫൈസാൻ, നെയ്‍തൽ ഡി അൻസേര, ആർ നിഖിത, സമൃദ്ധി സനോജ് എന്നിവർ

സ്റ്റേറ്റ് ചെസ്‌ ടെക്നിക്കൽ കമ്മിറ്റി നടത്തിയ അണ്ടർ 9 വിഭാഗം 
ജില്ലാതല സെലക്ഷൻ ടൂർണമെന്റിൽ വിജയികളായ മുഹമ്മദ് ഫൈസാൻ, നെയ്‍തൽ ഡി അൻസേര, ആർ നിഖിത, സമൃദ്ധി സനോജ് എന്നിവർ

വെബ് ഡെസ്ക്

Published on Feb 01, 2026, 12:30 AM | 1 min read

ആലപ്പുഴ
സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ്‌ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച അണ്ടർ 9 വിഭാഗം ജില്ലാതല സെലക്ഷൻ ടൂർണമെന്റിൽ ഓപ്പൺ കാറ്റഗറിയിൽ നെയ്‌തൽ ഡി അൻസേരയും പെൺകുട്ടികളുടെ വിഭാഗത്തിൽ ആർ നിഖിതയും ജില്ലാ ചാമ്പ്യൻമാർ. രണ്ടാം സ്ഥാനം യഥാക്രമം ഫൈസാൻ മുഹമ്മദ്‌, സമൃദ്ധി സനോജ് എന്നിവർ കരസ്ഥമാക്കി. ആദ്യ രണ്ടുസ്ഥാനക്കാർക്കാണ്‌ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത. നഗരസഭ കൗൺസിലർ എം ശോഭ സമ്മാനം വിതരണംചെയ്തു. ഓർഗനൈസിങ്‌ കമ്മിറ്റി ജില്ലാ കൺവീനർ ബിബി സെബാസ്റ്റ്യൻ അധ്യക്ഷനായി. ലക്ഷ്മി അരുൺകുമാർ, പി സി മാത്യു, സ്റ്റെല്ല മാത്യു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home