ad
Deshabhimani

കിടങ്ങറ സ്‌കൂളിൽ 
പുതിയ ക്ലാസ്‌മുറികൾ

കിടങ്ങറ ഗവ. സ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ഹയർസെക്കൻഡറി ക്ലാസ്മുറികൾ പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 24, 2026, 02:42 AM | 1 min read

മങ്കൊമ്പ്

കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിമ്ച്ച ഹയർ സെക്കൻഡറി ക്ലാസ് മുറികൾ പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചയ്‌തു. ജില്ലാ പഞ്ചായത്തംഗം സി വി രാജീവ് അധ്യക്ഷനായി. സ്ഥിരംസമിതി ചെയർമാൻ എസ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. 
 വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ്‌ വി എം ഷൈൻ, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സൂരജ്, പഞ്ചായത്തംഗം എം വി മനോജ്, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ പ്രദീപ് കുമാർ, പിടിഎ പ്രസിഡന്റ്‌ കെ പ്രമോദ്, വൈസ് പ്രസിഡന്റ്‌ ജെസ്ന ജെയിംസ്, എസ്എംസി ചെയർമാൻ എൻ എസ് ശരത്, വെളിയനാട് എഇ സി കെ മീര, പ്രധാനാധ്യാപിക കെ എസ് ശ്രീലേഖ, അധ്യാപിക ജി ദേവി, പി അനീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home