ആവേശം ക്യാൻവാസുകളിൽ

നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരത്തിൽനിന്ന്

സ്വന്തം ലേഖകൻ
Published on Aug 25, 2025, 01:10 AM | 1 min read
ആലപ്പുഴ
നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരവേദിയിൽ വള്ളംകളി ആവേശം ക്യാൻവാസിലേക്ക് പകർത്തി വിദ്യാർഥികൾ. മത്സരം പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിങ് മത്സരവും യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന (പെയിന്റിങ്) മത്സരവുമാണ് സംഘടിപ്പിച്ചത്. വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ‘കാത്തു' വിന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിറംനൽകി. യുപി വിദ്യാർഥികൾക്ക് കുട്ടനാടിന്റെ മനോഹാരിത എന്ന വിഷയവും ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ആലപ്പുഴയുടെ ആവേശം എന്ന വിഷയവുമാണ് ചിത്രരചനയ്‌ക്ക് നൽകിയത്. പരിപാടിയിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. എഡിഎം ആശ സി എബ്രഹാം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ അബ്ദുൾസലാം ലബ്ബ, ജലാൽ അമ്പനാകുളങ്ങര, അഡ്വ. ജി മനോജ്കുമാർ, രമേശൻ ചെമ്മാപറമ്പിൽ, പി കെ ബൈജു, അസി. എഡിറ്റർ ടി എ യാസിർ എന്നിവർ സംസാരിച്ചു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും ലഭിക്കും. സിറില്‍ ഡെമിനിക്, സതീഷ് വാഴവേലില്‍, മഞ്ജു ബിജുമോന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
വിജയികള്‍
കളറിങ് മല്‍സരം (എല്‍പി വിഭാഗം)– ഒന്നാം സ്ഥാനം: ഗ്രേറ്റാ ജെ ജോര്‍ജ് (മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂൾ), രണ്ടാംസ്ഥാനം: പത്മശ്രീ ശിവകുമാര്‍ (ആലപ്പുഴ ദ ലെറ്റര്‍ ലാന്‍ഡ് സ്‌കൂൾ), മൂന്നാംസ്ഥാനം: ആര്‍ എസ് നിരഞ്ജന്‍ (ആലപ്പുഴ എസ്ഡിവിഇഎം എച്ച് എസ്). ചിത്രരചന മല്‍സരം (യു പി വിഭാഗം)– ഒന്നാംസ്ഥാനം: സന്‍ജിത്ത് സലിന്‍ (മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂൾ), രണ്ടാംസ്ഥാനം: അവന്തിക പി നായര്‍ (ചേര്‍ത്തല ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂൾ), മൂന്നാംസ്ഥാനം: ആന്‍ റിയ പോള്‍ (ആലപ്പുഴ കാര്‍മല്‍ അക്കാദമി എച്ച്എസ്എസ്). ചിത്രരചന മല്‍സരം (ഹൈസ്‌കൂള്‍ വിഭാഗം)– ഒന്നാംസ്ഥാനം: എച്ച് അയന ഫാത്തിമ (കാര്‍മല്‍ അക്കാദമി എച്ച്എസ്എസ്), രണ്ടാംസ്ഥാനം: എസ് ഗൗരി പാര്‍വതി (ആര്യാട് ലുഥറന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), മൂന്നാംസ്ഥാനമ: അഭിന്‍ സുരേഷ് (ഹരിപ്പാട് ഗവ. മോഡല്‍ ബോയ്‌സ് എച്ച്എസ്‌എസ്), ഉത്ര സജി (ആലപ്പുഴ സെന്റ് ആന്റണീസ് ജിഎച്ച്എസ്എസ്).








0 comments