ad
Deshabhimani

നെഹ്റുട്രോഫി 
സാംസ്‌കാരിക ഘോഷയാത്ര ഇന്ന്

nehru trophy
avatar
സ്വന്തം ലേഖകൻ

Published on Aug 25, 2025, 01:12 AM | 1 min read

ആലപ്പുഴ

നെഹ്‌റുട്രോഫി വള്ളംകളിക്ക്‌ മുന്നോടിയായി ആലപ്പുഴ നഗരസഭയും ജില്ലാ ഭരണകേന്ദ്രവും കേരള ടൂറിസവും, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കംകുറിച്ച്‌ തിങ്കളാഴ്‌ചയാണ്‌ ഘോഷയാത്ര. പകൽ മൂന്നിന് കലക്‌ടറേറ്റ്‌ ജങ്ഷനിൽനിന്ന്‌ കലക്‌ടര്‍ അലക്‌സ്‌ വര്‍ഗീസ് ഫ്ലാഗ്ഓഫ് ചെയ്യും. നാൽപ്പാലത്തിന് സമീപത്ത് ജാഥസമാപിക്കും. ജനപ്രതിനിധികൾ, കലാ, കായിക, സാംസ്‌കാരിക പ്രതിനിധികൾ, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവർ അണിചേരും. പഞ്ചവാദ്യം, സ്‌കേറ്റേഴ്സ്, ശിങ്കാരിമേളം, ബാൻഡ്‌ സെറ്റ്, പുരാണവേഷങ്ങള്‍, കൊട്ടക്കാവടി, പൊയ്‌ക്കാല്‍ മയില്‍, തെയ്യം, പ്ലോട്ടുകള്‍ വഞ്ചിപ്പാട്ട് എന്നിവ ഘോഷയാത്രയെ കമനീയമാക്കും. സമാപനസമ്മേളനം പി പി ചിത്തരഞ്‌ജന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. മണ്ണഞ്ചേരി ദാസ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും. ​ ബുധൻ വൈകിട്ട് 5.30ന് നാടകം മാടന്‍മോക്ഷം, ഏഴിന് ലക്ഷ്‌മണ പുലവന്‍ മെമ്മോറിയല്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, 7.30 മുതല്‍ പിന്നണിഗായിക അഞ്‌ജു ജോസഫിന്റെ ബാൻഡ്‌ ഹാര്‍മണി മ്യൂസിക്കല്‍ നൈറ്റ്. വ്യാഴം വൈകിട്ട് അഞ്ചിന് അപർണശര്‍മയുടെ കേരളനടനം, 6.30ന് മജീഷ്യന്‍ സാമ്രാജ് അവതരിപ്പിക്കുന്ന മിസൈല്‍ ബ്ലാസ്‌റ്റ്‌ എസ്‌കേപ്പ് ആക്‌ട്‌ മാജിക് ഷോ, എട്ടിന് ആലപ്പുഴ ജൂബിലി കമ്യൂണിക്കേഷന്‍സിന്റെ ഗാനമേള. വെള്ളി വൈകിട്ട് അഞ്ചിന് ആലപ്പുഴ ഗ്യാലക്‌സി ഒര്‍ക്കസ്ട്രയുടെ ഗാനമേള. 6.30ന് സമാപനം. സാംസ്‌കാരികസദസ്‌ എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്യും. ഏഴിന് മ്യൂസീഷ്യന്‍ സ്‌റ്റീഫന്‍ ദേവസി നയിക്കുന്ന വേമ്പനാട് വൈബ്സോടെ സമാപനമാകും. ​ജലഘോഷയാത്ര നാളെ ചൊവ്വ വൈകിട്ട് നാലിന് ഹരിത പ്രോട്ടോകോള്‍ പ്രചാരണാര്‍ഥം നാല്‍പ്പാലംമുതല്‍ ശവക്കോട്ടപ്പാലംവരെ ജലഘോഷയാത്ര. അഞ്ചിന് മിഴാവ് മേളം, ആറിന് ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന ഫോക് ഫിയസ്‌റ്റ, എട്ടിന് എറണാകുളം റിക്കി ബ്രൗണ്‍ ആൻഡ്‌ സിനോയ് ദേവസി ടീമിന്റെ ഡീജെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home