ad
Deshabhimani

നെഹ്‌റുട്രോഫി: കളർഫുള്ളായി ഫെയ്‍‍സ് പെയിന്റിങ് മത്സരം

നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗമായി വിദ്യാർഥികള്‍ക്കായൊരുക്കിയ 
ഫേസ് പെയിന്റിങ് മത്സരത്തിൽനിന്ന്

നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗമായി വിദ്യാർഥികള്‍ക്കായൊരുക്കിയ 
ഫേസ് പെയിന്റിങ് മത്സരത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Aug 13, 2026, 01:58 AM | 1 min read

ആലപ്പുഴ

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റി ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫെയ്‌‍സ് പെയിന്റിങ് മത്സരം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ ഉദ്ഘാടനംചെയ്‍തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. കലക്ടര്‍ ഷാജി വി നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, സി പ്രദീപ്, എ എൻ പുരം ശിവകുമാർ, ഡോ. നെടുമുടി ഹരികുമാർ, കെ നാസർ, നസീർ പുന്നയ്‍ക്കൽ, രമേശൻ ചെമ്മാപറമ്പിൽ, അബ്‍ദു സലാം ലബ്ബ, പി കെ ബൈജു, എ കബീർ,  ഹരികുമാർ വാലേത്ത്, ജി മനോജ് കുമാർ തുടങ്ങിയവര്‍ സംസാരിച്ചു. ആലപ്പുഴയും നെഹ്റു ട്രോഫി വള്ളംകളിയും എന്ന വിഷയത്തിലായിരുന്നു മത്സരം. എരമല്ലൂർ പുന്നയ്ക്കൽ ജ്വല്ലറി നൽകുന്ന സ്വർണനാണയമാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് പുന്നയ്ക്കൽ ജ്വല്ലറി നൽകുന്ന ക്യാഷ് അവാർഡും ലഭിക്കും. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. വിജയികൾ: ഒന്നാം സ്ഥാനം: അല്ലുമോൾ ആൻഡ് അശ്വിൻ (നിഷ് തിരുവനന്തപുരം), രണ്ടാം സ്ഥാനം റ്റിഥിൻ ജോസഫ് ആൻഡ് മിഥില കലേഷ് (ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ), മൂന്നാം സ്ഥാനം പി മേഘ ആൻഡ് ആർ ആര്യ കൃഷ്‌ണ (കേപ്പ് കോളേജ് ഓഫ് നഴ്‌സിങ്, ആലപ്പുഴ), മയൂഖ ആൻഡ് മൻസൂർ (രാജ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home