ad
Deshabhimani

‘വള്ളം തുഴയുന്ന വേഴാമ്പൽ’ ; നെഹ്റുട്രോഫി ഭാഗ്യചിഹ്‌നമായി

nehru trophy mascot
വെബ് ഡെസ്ക്

Published on Jul 12, 2026, 09:15 AM | 1 min read

ആലപ്പുഴ : നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ‘വള്ളം തുഴയുന്ന വേഴാമ്പൽ' പ്രകാശിപ്പിച്ചു. കെ സി വേണുഗോപാൽ എം പി ചലച്ചിത്രതാരം ഭാമയ്ക്ക്‌ കൈമാറിയാണ്‌ ഭാഗ്യചിഹ്നം പ്രകാശിപ്പിച്ചത്‌. മന്ത്രി എം ലിജു മുഖ്യാതിഥിയായി. കലക്ടർ ഷാജി വി നായർ അധ്യക്ഷനായി. ഭാഗ്യചിഹ്നത്തിനായി 148 എൻട്രികളാണ് ലഭിച്ചത്. ഗ്രാഫിക് ഡിസൈനറായ പുന്നപ്ര പുത്തൻവെളിയിൽ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തിൽ വിജയിയായത്. ‘റാം c/o ആനന്ദി' എന്ന നോവലിന്റെ കവർ ചെയ്തതും ഇദ്ദേഹമാണ്. മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സിലെ അപ്ലൈഡ് ആർട്സ് അധ്യാപകനായ കെ എ ഷാഖിർ, വി എം ബിനോയി, ആർട്ടിസ്‌റ്റ് സതീഷ് വാഴവേലിൽ എന്നിവരാണ്‌ വിധികർത്താക്കൾ. ആഗസ്ത്‌ 22ന് പുന്നമട കായലിലാണ്‌ 72-ാമത് നെഹ്റുട്രോഫി വള്ളംകളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home