ad
Deshabhimani

നെഹ്‌റുട്രോഫിക്ക്‌ ട്രാക്കും ഹീറ്റ്‌സുമായി

അങ്കംകുറിച്ചു; ഇനി ആവേശപ്പോര്‌

നെഹ്‌റുട്രോഫി മത്സരത്തിന് പുന്നമടയിൽ ട്രയൽ എടുക്കുന്ന പള്ളാത്തുരുത്തി  ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം  ചുണ്ടൻ
വെബ് ഡെസ്ക്

Published on Aug 12, 2026, 02:17 AM | 1 min read

ആലപ്പുഴ

ചാമ്പ്യൻമാർ പോരിനിറങ്ങുന്ന ആദ്യ ഹീറ്റ്‌സ്‌, കഴിഞ്ഞ വർഷത്തെ രണ്ട്‌ കലാശപ്പോരുകാർ കൊമ്പുകോർക്കുന്ന മൂന്നാം ഹീറ്റ്‌സ്‌. കുമരകം ക്ലബുകൾക്കൊപ്പം നിരണം മത്സരിക്കുന്ന നാലാം ഹീറ്റ്‌സ്‌. ഓളപ്പോരിന്‌ ചിത്രം തെളിയുമ്പോൾ ആവേശത്തിന്‌ ഒട്ടും അയവില്ല. നെഹ്‌റുട്രോഫി വള്ളംകളിയുടെ 72–ാം എഡിഷന്‌ ട്രാക്കും ഹീറ്റ്‌സുമായി. 22 ചുണ്ടനുകൾ ആറ്‌ ഹീറ്റ്‌സുകളിലായി മത്സരിക്കുമ്പോൾ പുന്നമട ഇരമ്പിയാർക്കും.

ഒന്നിൽ കൈനകരിക്കാർ നേർക്കുനേർ

ഒന്നാം ഹീറ്റ്‌സിൽ നിലവിലെ വിജയികളായ വില്ലേജ്‌ ബോട്ട്‌ ക്ലബ്‌ കൈനകരി തലവടി ചുണ്ടനിൽ മത്സരത്തിനിറങ്ങും. കരുവാറ്റ ശ്രീ വിനായകൻ (കെടിബിസി ഫാൻസ് ക്ലബ്), ആയാപറമ്പ് പാണ്ടി (ഐബിആർഎ കൊച്ചിൻ), കഴിഞ്ഞവർഷം കപ്പുയർത്തിയ വീയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ്സി) എന്നിവർ മാറ്റുരയ്ക്കും. രണ്ടാം ഹീറ്റ്‌സിൽ ആയാപറമ്പ് വലിയ ദിവാന്‍ജി (വലിയ ദിവാൻജി ബോട്ട് ക്ലബ്‌), ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്‌), ജവഹര്‍ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്‌), വെള്ളംകുളങ്ങര ചുണ്ടൻ (എസ് എച്ച് ബോട്ട് ക്ലബ്‌) എന്നിവർ മത്സരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home